സ്ത്രീകളെ വില്പന ചരക്ക് ആക്കുന്ന ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ…

നമുക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ് സ്ത്രീകളുടെ വില്പന എന്നത്. ആദി പുരാതനകാലത്ത് സ്ത്രീകളെ അടിമകളായി വിറ്റിരുന്ന ചന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് പുരോഗമനം വന്നപ്പോൾ അത്തരത്തിൽ സ്ത്രീകളെ വില്പന ചരക്കായി ഉപയോഗിക്കാറില്ല എന്നാൽ ഇപ്പോഴും ഇത്തരത്തിൽ സ്ത്രീകളെ വിൽപ്പനയ്ക്കായി ഉപയോഗിക്കാറുണ്ട് എന്ന് കേൾക്കുമ്പോൾ നമുക്ക് അതിശയം തോന്നാറുണ്ട്. ഹരിയാനയിലാണ് ഇത്തരത്തിൽ നൂറുകണക്കിന് സ്ത്രീകളെ വില്പനച്ചരക്കായി ഉപയോഗിക്കുന്നത്.

   

ഇത് എന്തിനാണെന്ന് നമുക്ക് അറിയാത്ത ഒരു കാര്യമാണ്. ശബ്നത് എന്ന ഒരു യുവതിയാണ് ഇതിനെപ്പറ്റി വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മനുഷ്യ വില്പന അല്ലെങ്കിൽ സ്ത്രീകളെ വിൽപ്പന ചെയ്യുന്നതിന്റെ ഒരു ഇര തന്നെയാണ് ഈ ശബ്നത്. ഇപ്പോൾ അവൾക്ക് നാല് ഭർത്താക്കന്മാരുണ്ട്. എന്നാൽ അവരാരും അവളെ വിവാഹം കഴിച്ചിട്ടില്ല. ഒമ്പതാമത്തെ കുഞ്ഞിനെ അവൾ ഇപ്പോൾ ജന്മം കൊടുക്കുമ്പോൾ നാലാമത്തെ ഭർത്താവിന്റെ ഒപ്പമാണ് അവൾ ഉള്ളത്.

അവളുടെ പതിമൂന്നാമത്തെ വയസ്സിലായിരുന്നു അത് സംഭവിച്ചത്. ദീദി എന്ന് വിളിക്കപ്പെടുന്ന ഒരു സ്ത്രീ അസമിലെ നാഗൻ സ്ഥലത്ത് വെച്ച് വന്ന് പരിചയപ്പെടുകയുണ്ടായി. അവളുടെ വീട്ടുകാരുടെ അടുത്ത് നിന്നും അവളെ കൊണ്ടുപോകുമ്പോൾ അവൾക്ക് താജ്മഹൽ കാണിച്ചുതരാം കുത്തബ്മിനാർ ചെങ്കോട്ട തുടങ്ങിയവയെല്ലാം കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് കൊണ്ടുപോയത്. എന്നാൽ പിന്നീട് അവൾക്കു മനസ്സിലായി ഈ സ്ത്രീ അതെല്ലാം തന്നെ പറ്റിക്കാൻ പറയുകയായിരുന്നു.

എന്നും തന്നെ എങ്ങോട്ടും കൊണ്ടുപോകില്ല എന്നും. അങ്ങനെ അവളെ കൊണ്ടുപോയത് സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ കുറവുള്ള നാടുകളിലെ വ്യക്തികൾക്ക് കുഞ്ഞുങ്ങളെ ജനിപ്പിച്ചു നൽകുന്നതിന് വേണ്ടി മാത്രമായിരുന്നു. ഇത്തരത്തിൽ ഉള്ള സ്ത്രീകളെ പറോ എന്നാണ് പറയപ്പെടുന്നത്. അതായത് വില്പന സ്ത്രീ എന്നാണ് അതിനർത്ഥം. 40കാരനായ റെയും അവളെ ഒമ്പതാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം മുപ്പതിനായിരം രൂപയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.