എല്ലായിടത്തും ഒരു മക്കൾ മതിയെന്ന് പറയുന്ന കാലഘട്ടത്തിൽ വേറിട്ടതാവുകയാണ് ഈ അച്ഛനമ്മമാർ. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഓസ്റ്റിർ എന്ന ഇരുപതിമൂന്ന് വയസ്സുകാരിയാണ് ഈ അമ്മ. ഭർത്താവായ ഡാലിപ്പിനും വീട് നിറയെ കുട്ടികൾ വേണമെന്നാണ് ആഗ്രഹം. കൃത്യമായി പറഞ്ഞാൽ നൂറ്റിയഞ്ചു കുട്ടികൾ വേണമെന്നാണ് ആഗ്രഹം. ഈ ആഗ്രഹം സാധിച്ചെടുക്കാൻ അവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുക.
എന്ന മാർഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ വാടക ഗർഭപാത്രങ്ങളിലൂടെ പത്തു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഈ ദമ്പതികൾ. പതിനേഴാം വയസ്സിൽ താൻ ഗർഭം ധരിച്ച് പ്രസവിച്ച വൈഗ എന്ന ഒരു മകൾ കൂടി ക്രിസ്റ്റീനക്ക് ഉണ്ട്. അമ്പത്തി ആറ് വയസ്സായ ഡാലിപ്പിനും ആദ്യ വിവാഹത്തിൽ മക്കളുണ്ട്. മകളുടെ ജന്മശേഷമാണ് ക്രിസ്റ്റീന ഡാലിപിനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്.
വീട് നിറയെ കുട്ടികൾ വേണമെന്ന ആഗ്രഹം പരസ്പരം പങ്കുവെച്ചതോടെ എല്ലാവർഷവും ഓരോ കുഞ്ഞിനെ ജന്മം നൽകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ വൈദ്യ പരിശോധനയിൽ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
നൂറിനു മുകളിൽ മക്കളെന്ന തങ്ങളുടെ ആഗ്രഹം നടത്തിയെടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം അതാണെന്ന് മനസ്സിലായതോടെ അടുത്തടുത്ത മാസങ്ങളിൽ തന്നെ വാടക ഗർഭ ധാരണത്തിന് തയ്യാറായവരെ കണ്ടെത്തുകയായിരുന്നു. ഒരു തവണയെങ്കിലും ഗർഭധാരണം നടത്തിയവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക.