ഇതിലും വലിയ സ്നേഹം ഇനി സ്വപ്നങ്ങളിൽ മാത്രം. ഇത് നിങ്ങൾ കാണാതിരിക്കരുത്…

ഇത് ഒരു നായക്കുഞ്ഞിന്റെയും അതിനെ ഭക്ഷണം നൽകിയിരുന്ന അമ്മയുടെയും കഥയാണ്. ലിയോ എന്നൊരു നായക്കുട്ടി ഉണ്ടായിരുന്നു. 5 മാസം മുൻപ് അവനെ ഭക്ഷണം കൊടുത്തിരുന്ന എടപ്പാൾ സ്വദേശിനിയായ ലക്ഷ്മി നിവാസിൽ താമസിക്കുന്ന രാധമ്മ മരണപ്പെട്ടു പോയി. എന്നാൽ ഈ അമ്മയുടെ വിയോഗം ലിയോ അറിഞ്ഞിരുന്നില്ല. രാധമ്മയുടെ ബന്ധുവിന്റെ വീട്ടിലെ നായയായിരുന്നു ലിയോ. എന്നിരുന്നാലും വീട്ടിൽ തനിച്ചായിരുന്ന രാധമ്മയുടെ അടുത്തേക്ക് ലിയോ എപ്പോഴും വരുമായിരുന്നു.

   

രാധമ്മ അവനെ ഭക്ഷണവും കൊടുക്കാറുണ്ട്. തന്നെ അതിരറ്റ രീതിയിൽ സ്നേഹിക്കുന്ന രാധമ്മയ്ക്ക് ലിയോയെ ഒരുപാട് ഇഷ്ടമായിരുന്നു. ലിയോയ്ക്കും രാധമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ രാധമ്മയുടെ മരണശേഷം ലിയോ രാധമ്മയുടെ വീട്ടിലേക്ക് വരാറില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ലിയോ രാധയുടെ വീട്ടിൽ വരുകയും ഭിത്തിയിൽ ഉണ്ടായിരുന്ന രാധമ്മയുടെ ചായ ചിത്രത്തിലേക്ക് നോക്കുകയും.

ആ ചിത്രത്തിന് അടിയിലായി ഇരുപ്പുറപ്പിക്കുകയും ചെയ്തു. ആ ഫോട്ടോയിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാതെ ഒരുപാട് സമയം ലിയോ രാധയെ നോക്കി ഇരുന്നു. രാധമ്മയുടെ മകനും ദൂരദർശൻ ലേഖകനുമായ ഹരി കുമാർ ആണ് ഈ ദൃശ്യം എടുക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്. രാധമ്മയുടെ അടുത്ത വീട്ടിലെ കുട്ടിയും ബന്ധവുമായ കൃഷ്ണപ്രിയ.

സ്കൂളിലേക്ക് പോകുന്ന വഴി കിട്ടിയതായിരുന്നു കുഞ്ഞു ലിയോയെ. ആ നായ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരുകയും അതിനെ ലിയോ എന്ന് പേരിട്ട് വളർത്തുകയും ചെയ്തു. വീട്ടുകാർക്കും നാട്ടുകാർക്കും ഈ നായയെ ഒരുപോലെ ഇഷ്ടം തന്നെയായിരുന്നു. എല്ലാവരെയും സ്നേഹിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് ഈ നായക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ നായയെ ആർക്കും ഒട്ടും തന്നെ വെറുപ്പ് ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.