ഓരോ വ്യക്തിക്കും അവനവൻറെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തൻറെ ജീവൻ ഏതൊരു അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള ഒരു പ്രത്യേക സെൻസ് ഓരോ വ്യക്തിക്കും ഉണ്ട്. അതുപോലെതന്നെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെ ജീവൻ എന്ന് പലപ്പോഴും ആ മനുഷ്യർ മനസ്സിലാക്കുന്നില്ല. തൻറെ ജീവനെ പൊന്നിന്റെ വില കൽപ്പിക്കുന്ന ഓരോ വ്യക്തികളും മറ്റുള്ളവരുടെ ജീവനെ നിസ്സാരമായ വിലയാണ് കൽപ്പിക്കുന്നത്.
എന്നാൽ മുംബൈ വത്തിന് റെയിൽവേ സ്റ്റേഷനിൽ ഒരു അത്ഭുതകരമായ കാഴ്ച നടക്കുകയുണ്ടായി. അവിടെ ഒരു റെയിൽവേ ജീവനക്കാരൻ തൻറെ ജീവനെ പോലും വില നൽകാതെ ഒരു കൊച്ചു കുഞ്ഞിനെ രക്ഷിച്ച കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക. അദ്ദേഹം തന്റെ ജീവനെപ്പോലെ തന്നെ മറ്റൊരു ജീവനെയും പ്രാധാന്യം കൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നു. ഒരു അന്തയായ അമ്മയും അവരുടെ ഒരു ചെറിയ മകനും കൂടി റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുകയാണ്.
ഒരു ട്രെയിൻ കുതിച്ചു വരുന്നത് നമുക്ക് കാണാവുന്നതാണ്. ആ സമയത്താണ് അമ്മയുടെ കയ്യിൽ നിന്നും ആ കൊച്ചു കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത്. അതേ ട്രാക്കിലൂടെ തന്നെയാണ് ആ ട്രെയിനും കുതിച്ചു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് കണ്ട റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽവ അതുകണ്ട് അല്പം പോലും കാത്തുനിൽക്കാതെ ആ കുഞ്ഞിനെ അടുത്തേക്ക് ഓടിയെത്തുകയാണ്.
തൻറെ ജീവനെ അപകടം സംഭവിച്ചേക്കാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ വ്യക്തി അതിവേഗത്തിൽ കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ നിന്ന് എടുത്ത ഫ്ലാറ്റ്ഫോമിലേക്ക് കയറിവയ്ക്കുകയും ക്ഷണനേരം കൊണ്ട് തന്നെ അദ്ദേഹവും കയറി രക്ഷപ്പെടുകയും ചെയ്യുന്നു. എടുത്ത് മുകളിൽ കയറ്റി വച്ച് തൊട്ടുതൊട്ടില്ല എന്ന വേഗത്തിലാണ് ആ ട്രെയിൻ ട്രാക്കിലൂടെ കടന്നുനീകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.