ശിവ ഭഗവാന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്ന ജീവികൾ ഇവയെല്ലാം…

ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവഭഗവാൻ നമ്മുടെ വീടുകളിലേക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിക്കുന്നതിനായി ചില ജീവികളെ പറഞ്ഞു വിടാറുണ്ട്. ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ വീട്ടിലും ചുറ്റുപാടിലുമായി വന്നു പോവുകയോ കാണുകയോ ചെയ്യുകയാണെങ്കിൽ ഉറപ്പിക്കാം നമ്മുടെ വീടുകളിലും പരിസരത്തുമായി ശിവഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന്. ഇത്തരത്തിൽ കാണുന്ന ജീവികളിൽ ആദ്യമായിത്തന്നെ സർപ്പത്തെയാണ് പരാമർശിക്കുന്നത്.

   

നമ്മുടെ വീട്ടിലും പരിസരത്തുമായി സർപ്പങ്ങളെ കാണുന്നുണ്ട് എങ്കിൽ അത് ശിവഭഗവാന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് വരുന്ന ഒരു ജീവിയാണ്. ശിവഭഗവാൻ സർപ്പത്തെ ഒരു ആഭരണം ആയിട്ടാണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശിവ ഭഗവാന്റെ അനുഗ്രഹം ആ വീടുകളിലുണ്ട് എന്ന് മനസ്സിലാക്കാനായി സാധിക്കും. പ്രത്യേകമായി മഞ്ഞച്ചേരയെ കാണുകയാണ് എങ്കിൽ വീടുകളിൽ ഐശ്വര്യം വരുന്നു എന്നാണ് പറയപ്പെടുന്നത്. അടുത്തതായി തന്നെ ശിവഭഗവാന്റെ സാന്നിധ്യം അറിയിക്കുന്ന മറ്റൊരു ജീവിയാണ് കാള.

ഈ കാള ശിവഭഗവാനെ വാഹനമായിട്ടാണ് കരുതപ്പെടുന്നത്. അതായത് ശിവഭഗവാന്റെ വാഹനമായ നന്ദിദേവനെയാണ് കാള യിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ പരിസരത്ത് വെളുത്ത കാള വരുകയാണെങ്കിൽ ശിവഭഗവാന്റെ സാന്നിധ്യം അത് ഊട്ടിയുറപ്പിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് ഐശ്വര്യവും ഭാഗ്യവും വന്നു ചേരാനായി പോകുന്നു എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ് അത്. ശിവഭഗവാന്റെ സാന്നിധ്യം അറിയിക്കുന്ന മറ്റൊരു ജീവിയാണ് കറുത്ത നായ. നിങ്ങളുടെ വീടുകളിലേക്ക് ഒരു കറുത്ത നായ വരുന്നുണ്ട് എങ്കിൽ ഭഗവാന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഒന്നുതന്നെയാണ്.

കറുത്ത നായയെയും ശിവഭഗവാൻ ഒരു വേളയിൽ വാഹനമായി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കറുത്ത നായയുടെ വരവും നിങ്ങളുടെ വീടുകളിലേക്ക് ഭാഗ്യം കൊണ്ടു വരുന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. നിങ്ങളുടെ വീട്ടിലും ചുറ്റുപാടിലുമായി ചെറു കിളികൾ വരുന്നുണ്ട് എങ്കിൽ അത് ശിവഭഗവാന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഭാഗ്യവും ഉയർച്ചയും വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.