നീതു ബസ് കാത്ത് ഒരു ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ബസ് എന്നല്ല ഏത് വാഹനം വന്നാലും കയറി പോകാം എന്ന് കരുതിയിട്ടാണ് അവൾ അവിടെ നിൽക്കുന്നത്. അധികം ആൾക്കാർ ഒന്നുമില്ലാത്ത ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് അവിടെ ഒരു കാർ വന്ന് നിൽക്കുകയും അതിൽ നാല് ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവരുടെ ഇരിപ്പും ഭാവവും ശരിയല്ല എന്ന് നീതുവിനെ തോന്നി.
അവർ മദ്യപിച്ചിട്ടുണ്ട് എന്നും കാറിൽ നിന്ന് പുകവലിക്കുന്നതിന്റെ രൂക്ഷഗന്ധവും പുറത്തേക്ക് തള്ളിവന്നു. അവൾക്ക് വല്ലാത്ത ഭയം തോന്നി. അടുത്ത ആരെയെങ്കിലും കണ്ടാൽ അങ്ങോട്ടേക്ക് ഓടി പോകാം എന്ന് അവൾ കരുതി. അടുത്തായി വല്ല വീടുകളും ഉണ്ടെങ്കിൽ ആ വീടുകളിലേക്ക് കയറിയാലോ എന്ന് അവൾ ചിന്തിച്ചു മുന്നോട്ടു നടന്നു. അപ്പോൾ ആ കാറിൽ ഉള്ളവർ വന്ന് കാറിൽ കയറാൻ പറഞ്ഞു.
എന്നാൽ അവളത് വിസമ്മതിച്ചു മുന്നോട്ട് നടക്കാൻ ശ്രമിച്ചപ്പോൾ കാറിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് അവളെ തടഞ്ഞുവച്ചു. ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്. നീ ഇവിടെ കിടന്നു അലറി വിളിച്ചാൽ പോലും നിന്നെ രക്ഷിക്കാൻ ആരും വരികയില്ല. ഈ സമയത്ത് ആളൊഴിഞ്ഞ ഈ സ്ഥലത്ത് നീ ഒറ്റയ്ക്ക് നിൽക്കുന്നത് എന്തിനാണെന്ന് അയാൾ ചോദിച്ചു. അവൾ വല്ലാതെ ഭയപ്പെട്ടുപോയി.
പെട്ടെന്നാണ് പിന്നിലൊരു ടാക്സിക്കാർ വന്നുനിന്നത്. അവൾക്ക് ഒരു ആശ്വാസം തോന്നി. ആ നാലുപേരും പിറകിലേക്ക് തിരിഞ്ഞുനോക്കി. അപ്പോൾ ആ ടാക്സി കാറിൽ നിന്ന് ഒരു മെലിഞ്ഞ യുവാവ് ഇറങ്ങി വരികയും മേടത്തിന് ടാക്സി വേണോ എന്ന് ചോദിക്കുകയും ചെയ്തു. അവർക്ക് ടാക്സി വേണ്ട എന്ന് മറുപടി പറഞ്ഞത് ആ നാല് ചെറുപ്പക്കാരിൽ ഒരാളായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.