പാതിരാത്രിയിൽ കണ്ട അപകടത്തിന് നേരെ കണ്ണടച്ച ആ യുവാവിനെ പറ്റിയത് എന്താണെന്ന് അറിയണ്ടേ…

രാത്രിയിൽ വീട്ടിലേക്ക് മടങ്ങി വരുമ്പോ ആയിരുന്നു തൻറെ ബൈക്കിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അതിശക്തമായി ഒരു ജീപ്പ് കണ്ണും മൂക്കുമില്ലാതെ ചീറിപ്പാഞ്ഞ് മുന്നോട്ടുപോയത്. ഭാഗ്യം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് വീട്ടിൽ തന്നെ കാത്തിരിക്കുന്നവരെ മനസ്സിൽ ഓർത്തു മുന്നോട്ടുപോയി. അല്പം കഴിഞ്ഞതും ആ ജീപ്പ് വളരെ പെട്ടെന്ന് ശക്തമായി ബ്രേക്കിട്ട് നിൽക്കുകയാണ് ഉണ്ടായത്.

   

എന്താണ് മുൻപിൽ സംഭവിച്ചത് എന്നറിയാൻ ഉറ്റുനോക്കിയപ്പോഴാണ് എന്തോ ഒന്ന് ആ ജീപ്പിൽ തട്ടി മുകളിലേക്ക് തെറിച്ചു പോയി അടുത്തുള്ള ഓടയിലേക്ക് വീണതായി കണ്ടത്. വളരെ പെട്ടെന്ന് തന്നെ എൻറെ ബൈക്ക് അങ്ങോട്ട് വരുന്നത് കണ്ട് ആ ജീപ്പ് അവിടെനിന്ന് എടുത്ത് മുന്നോട്ടുപോയി. എന്താണ് അവിടെ നടന്നത് എന്നറിയാൻ മുന്നോട്ട് ചെന്നപ്പോൾ ശരീരമോ മുഖമോ ഒന്നും പുറത്തേക്ക് കാണാനില്ല. രണ്ടു കാലുകളാണ് പുറത്തേക്ക് നിൽക്കുന്നത് കണ്ടു. മരിച്ചിട്ടില്ല രക്ഷപ്പെടാൻ ആയുള്ള ശ്രമത്തിലാണ്.

എങ്ങനെയും അദ്ദേഹത്തെ രക്ഷപ്പെടുത്തണമെന്ന് മനസ്സിൽ തോന്നി. മധ്യവയസ്കനാണ്. രക്ഷപ്പെടുത്താനായി മുന്നോട്ടുവച്ച കാൽ എന്തോ ഒന്ന് ഓർത്ത് പിറകോട്ട് തന്നെ വലിഞ്ഞു. അതിൻറെ പിറകെ പോയാൽ ഉണ്ടാകാവുന്ന നൂല മാലകളെ പറ്റി ചിന്തിച്ചു വേണ്ട എന്ന് തീരുമാനിച്ചു. തിരിച്ചു വന്ന ബൈക്കിൽ കയറി വീട്ടിലേക്ക് ചെന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പരിഭ്രമിച്ചു കൊണ്ട് പുറത്തു തന്നെ ഉണ്ടായിരുന്നു.

മോനെ നീ വന്നുവല്ലേ. നമ്മുടെ അച്ഛൻ പുറത്തു പോയിട്ട് ഇതുവരെ തിരിച്ചു വന്നിട്ടില്ല. നിന്നെയും അച്ഛനെയും കാണാതെ ഞാൻ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. നീയൊന്നു പോയി അച്ഛനെ ഒന്ന് അന്വേഷിച്ചു നോക്കു മോനെ. വന്നോളും അമ്മേ എന്ന് അമ്മയെ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ആണ് അപ്പോൾ ഉണ്ടായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.