പൊന്നനുജന്റെ ജീവൻ രക്ഷിക്കാൻ ആ സ്നേഹനിധിയായ ചേട്ടൻ ചെയ്തത് എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

സ്വാർത്ഥലോകത്തിൽ മറ്റുള്ളവരുടെ ജീവനേക്കാൾ സ്വന്തം ജീവനെ തന്നെയാണ് എല്ലാവരും പ്രാധാന്യം കൽപ്പിക്കുന്നത്. എന്നാൽ കൊച്ചു കുട്ടികൾ ഇതിൽ നിന്ന് വ്യത്യസ്തമാണ്. അവർക്ക് സ്വാർത്ഥത എന്തെന്ന് അറിയാത്തതുകൊണ്ട് അവർ അവരുടെ സഹജീവികളോടും ഒരുപോലെ കരുണയും കാരുണ്യവും കാണിക്കുന്നുണ്ട്. മുംബൈയിലെ ഒരു വനത്തിലാണ് ഈ കഥ നടക്കുന്നത്. മുംബൈ താന മുറാദാബാദ് കർപ്പത്ത് വാടാ എന്ന സ്ഥലത്താണ് ഈ സംഭവം ഉണ്ടാകുന്നത്.

   

ഏഴ് വയസ്സു പ്രായം വരുന്ന ഒരു കൊച്ചു കുഞ്ഞിനെ നേരെ ഒരു പുലി പാഞ്ഞ് അടുക്കുകയാണ്. അവനെ പുലി ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ 14 വയസ്സു വരുന്ന അവന്റെ ജേഷ്ഠൻ അവനെ രക്ഷിക്കുന്നതിനു വേണ്ടി കൈയിൽ കിട്ടിയ കല്ലും വടിയും എല്ലാം ഉപയോഗിച്ച് പുലിയെ അടിക്കുകയും പിടിക്കുകയും ചെയ്യുകയാണ്. എന്നിട്ടും പുലി പിൻവാങ്ങാൻ തയ്യാറായില്ല. എന്നാൽ അനുജന്റെ ജീവൻ രക്ഷിക്കാനായി ആ ചേട്ടൻ വളരെയധികം കഷ്ടപ്പെട്ടു.

അവൻ അവൻറെ പരിശ്രമത്തിൽ നിന്നും പിൻവാങ്ങാൻ തയ്യാറായില്ല. അവൻ പുലിയെ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി. അവസാനം അവിടെയുള്ള കുട്ടികളുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ എല്ലാം ആയുധങ്ങളുമായി ഓടിയെടുത്തു. എല്ലാവരും കൂടി പുലിയെ പ്രതിരോധിക്കാൻ തുടങ്ങി. അങ്ങനെ ഒരു വിധത്തിൽ പുലി കുട്ടിയെ പിടിവിട്ടു കൊണ്ട് വനത്തിലേക്ക് ഓടിമറയുകയാണ് ഉണ്ടായത്.

14 വയസ്സ് പ്രായം വരുന്ന നരേഷ് കാലു ബാലെ എന്ന കുട്ടിയാണ് തൻറെ അനിയൻ ഹർഷദ് വിദാൽ ബാലയെ രക്ഷപ്പെടുത്താനായി ഈ പരിശ്രമം നടത്തിയത്. മൂർവാദ് വനത്തിനടുത്തുള്ള വയലിൽ കൃഷിപ്പണിക്ക് പോയതായിരുന്നു അവൻറെ മുത്തശ്ശി. മുത്തശ്ശിയുടെ വീട്ടിലേക്ക് കളിക്കാനായി വന്നതായിരുന്നു കുട്ടികൾ. ആ സമയത്താണ് അവരെ പുലി ആക്രമിക്കാനായി തുടങ്ങിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.