നിറത്തിന്റെ പേരിൽ തരംതിരിവ് കാണിച്ച യുവതിക്ക് അധികൃതർ നൽകിയ എട്ടിൻറെ പണി കണ്ടോ…

ഒരു വിമാനത്താവളത്തിലാണ് ഈ സംഭവം നടക്കുന്നത്. ജോഹന്നാസ് ബർഗിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്ന ഒരു ബ്രിട്ടീഷ് എയർവെ വിമാനം. ആ വിമാനത്തിൽ തന്റെ ഇരിപ്പിടം അന്വേഷിക്കുകയാണ് ഒരു വെളുത്ത വർഗ്ഗക്കാരിയായ മദ്യവയസ്ക്ക. ഒടുക്കം അവർ അവരുടെ സീറ്റ് തപ്പി തിരഞ്ഞ് കണ്ടെത്തുകയാണ്. സീറ്റ് കണ്ട് സന്തോഷമായെങ്കിലും ആ സീറ്റിന്റെ അടുത്ത സീറ്റിലിരിക്കുന്ന വ്യക്തിയെ കണ്ട് അവർ മുഖം ഒന്ന് ചുളിച്ചു. അവർ നോക്കിയപ്പോൾ തൻറെ അടുത്തായി ഇരിക്കുന്നത്.

   

ഒരു കറുത്ത വർഗ്ഗക്കാരനായ ചെറുപ്പക്കാരനാണ്. അവരുടെ നിറത്തിന്റെ പേരിലുള്ള ആശങ്ക ഉണർന്നെഴുന്നേറ്റു. അവർക്ക് അയാളെ കണ്ട് അയാളുടെ അടുത്ത് ഇരിക്കുക എന്നത് ഒരു അരോചകമായി തോന്നി. അങ്ങനെ അവിടെ സംസാരമായപ്പോൾ എയർഹോസ്റ്റസ് അവിടെയെത്തി കാര്യം തിരക്കി. ആ സ്ത്രീ അവരോട് പറഞ്ഞു. ഈ കറുത്ത വർഗ്ഗക്കാരന്റെ കൂടെയിരുന്ന് യാത്ര ചെയ്യുക എന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല എന്ന്.

ഇവരുടെ ഈ പ്രശ്നം കേട്ട് അവയ്ക്ക് പരിഹാരം ഉണ്ടാകണമല്ലോ എന്നോർത്ത് ആ എയർഹോസ്റ്റസ് ക്യാപ്റ്റൻ അടുത്തെത്തി. ക്യാപ്റ്റനോട് ഇവിടെയുള്ള പ്രശ്നം പറഞ്ഞു. ക്യാപ്റ്റൻ പറഞ്ഞു ഇനി ഫസ്റ്റ് ക്ലാസിൽമാത്രമേ ഒരു സീറ്റ് ഒഴിവുള്ളൂ. എങ്കിലും എക്കണോമിക് ക്ലാസ്സിൽ നിന്ന് ഫസ്റ്റ് ക്ലാസ്സിലേക്ക് സീറ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഈ വിമാനത്തിലുള്ള ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമല്ലോ.

അങ്ങനെ എയർഹോസ്റ്റസ് ആ യുവതിയുടെ അടുത്തെത്തി പറഞ്ഞു. നിങ്ങളുടെ പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. അവർക്ക് വളരെയധികം സന്തോഷമായി. അവർ അവരുടെ സാധനങ്ങളെല്ലാം എടുത്ത് ഫസ്റ്റ് ക്ലാസ്സിലേക്ക് അഭിമാനത്തോടുകൂടി പോകാനായി നിൽക്കുകയായിരുന്നു. ആ സമയം എയർഹോസ്റ്റസ് കറുത്ത യുവാവിനോട് പറഞ്ഞു. താങ്കൾ ഫസ്റ്റ് ക്ലാസ്സിലേക്ക് വന്ന് ഇരുന്നു കൊള്ളുക എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.