മഹാലക്ഷ്മിയുടെ അച്ഛനും അമ്മയ്ക്കും അവൾ ഏക മകളായിരുന്നു. എന്നാൽ വളരെയേറെ ദാരിദ്ര്യത്തിലും കഷ്ടതയിലേക്ക് ആണ് അവൾ പിറന്നു വീണത്. തങ്ങൾ അനുഭവിക്കുന്ന കഷ്ടതകളും യാതനകളും എല്ലാം തങ്ങളുടെ മകൾ അനുഭവിക്കരുതെന്ന് മഹാലക്ഷ്മിയുടെ അച്ഛനും അമ്മയും ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അവളെ ഒരു ഓർഫനേജിൽ കൊണ്ട് ചെന്ന് ആക്കാമെന്ന് അവർ തീരുമാനിച്ചു. അപ്രകാരം അവർ ആ കുട്ടിയെ ഒരു ഓർഫനേജിൽ കൊണ്ട് ചെന്നാക്കി.
പക്ഷേ അവളുടെ വീട്ടുകാർ അവളോട് ചെയ്ത തെറ്റ് മറ്റൊന്നായിരുന്നു. അവൾക്ക് 12 വയസ്സായിരുന്നു അപ്പോൾ. അവളെ അവളുടെ വീട്ടുകാർ ഒരു ഏജൻറ് മുഖാന്തിരം വീട്ടുജോലികൾക്ക് അയക്കാൻ തുടങ്ങി. അങ്ങനെ ആ ഏജൻറ് പല വീടുകളിലും ആയി മാറിമാറി അവളെ കൊണ്ട് ജോലിയെടുപ്പിച്ചു. എന്നാൽ ഇത്തരത്തിൽ പല വീടുകളിലായി മാറിമാറി ജോലി തനിക്ക് എടുക്കാൻ കഴിയില്ല എന്നും ഏതെങ്കിലും ഒരു വീട്ടിൽ സ്ഥിരമായി വയ്ക്കണം എന്നും ആ കുട്ടി ഏജന്റിനോട് ആവശ്യപ്പെട്ടു.
അയാൾ അപ്രകാരം മുരുകാനന്ദൻ എന്നൊരു വ്യക്തിയുടെ വീട്ടിൽ അവളെ വീട്ടിൽ ജോലിക്ക് കൊണ്ട്ചെന്നാക്കി. മുരുകാനന്ദൻറെ വീട്ടിൽ അദ്ദേഹത്തിൻറെ ഭാര്യ സുസ്മിതയും 9 വയസ്സായ ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആ 9 വയസ്സായ കുട്ടിയെ നോക്കുന്നതിനു വേണ്ടിയാണ് 12 വയസ്സ് മാത്രം പ്രായം വരുന്ന മഹാലക്ഷ്മിയെ അവിടെ കൊണ്ട് ചെന്ന് ആക്കിയത്.
എന്നാൽ മഹാലക്ഷ്മിയോട് സുസ്മിത എന്ന ആ വീട്ടുകാരി വളരെ ക്രൂരമായയാണ് പെരുമാറിയിരുന്നത്. പുറത്തേക്ക് ജോലിക്കു പോയിരുന്ന മുരുകാനന്ദൻ ഈ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. അങ്ങനെ അവരുടെ മകൻ അല്പം കൂടി വലുതായപ്പോൾ മഹാലക്ഷ്മിയോടുള്ള സമീപനം വളരെ മോശമായി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.