ഉമ്മറത്തെ ചാരുക്കസേരയിൽ കാലും നീട്ടിയിരിക്കുമ്പോഴാണ് ഇളയ മകൻറെ ആ ഫോൺകോൾ അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹത്തിൻറെ അറുപതാം പിറന്നാൾ ആയിരുന്നു. അച്ഛാ ഞങ്ങൾ അച്ഛൻറെ അറുപതാം പിറന്നാൾ ആഘോഷിക്കാനായി നാട്ടിൽ വരുന്നുണ്ട്. ചേട്ടനും ചേച്ചിയും എല്ലാവരും വരുന്നുണ്ട്. ഈ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത വളരെയധികം സന്തോഷം തോന്നി. അയാളുടെ മക്കളെല്ലാം വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.
തൻറെ ഭാര്യയോടൊത്ത് തറവാട്ട് വീട്ടിൽ വളരെയധികം കാലമായി അദ്ദേഹം ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട്. മക്കൾ തന്നെ മറന്നു കാണും എന്ന് വിചാരിച്ചാണ് അദ്ദേഹം അത്രനാളും അവിടെ താമസിച്ചിരുന്നത്. എന്നാൽ മക്കൾക്ക് തന്നോട് സ്നേഹമുണ്ടെന്ന് അയാൾക്ക് അപ്പോൾ മനസ്സിലായി. അങ്ങനെ പിറന്നാളിന്റെ ഒരുക്കമായി വീടെല്ലാം ഒരുക്കി അവർ പേരക്കുട്ടികളെയും മക്കളെയും കാത്തിരുന്നു. അങ്ങനെ ഉച്ചയായപ്പോൾ ഒരു വലിയ കേക്കുമായി അയാളുടെ മക്കളും മരുമക്കളും.
പേരക്കുട്ടികളും എല്ലാം വീട്ടിലെത്തി. കേക്ക് മുറിച്ചു കഴിച്ചതിനുശേഷം അവർ പറഞ്ഞു അച്ഛനും അമ്മയ്ക്കും ഒരു സർപ്രൈസ് ഉണ്ട്. നമ്മൾ ഒരു സ്ഥലത്ത് ഇപ്പോൾ പോവുകയാണ്. വീട് പൂട്ടി ഇറങ്ങുമ്പോൾ അവർ പറഞ്ഞു. തൽക്കാലം വേണ്ടുന്ന കുറച്ചു സാധനങ്ങൾ എല്ലാം എടുത്തു കൊള്ളാമെന്ന്. അപ്പോൾ അവർ കരുതി മക്കൾ തങ്ങളെയും കൊണ്ട് വിദേശത്തേക്കാണ് പോകുന്നതെന്ന്. എന്നാൽ അതെല്ലാം ഓർത്തിരുന്ന സ്ഥലം എത്തിയത് അവർ അറിഞ്ഞില്ല. വണ്ടി ചെന്ന് നിന്നത് ഒരു വൃദ്ധസദനത്തിന്റെ മുൻപിൽ ആയിരുന്നു.
വൃദ്ധസദനം കണ്ടപ്പോൾ അവരുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു പോയി. ഇനി വീട്ടിൽ തനിച്ചാവുന്നത് അത്ര നന്നല്ല. അസുഖങ്ങളും പ്രായവും കൂടിക്കൂടി വരികയാണല്ലോ. അതുകൊണ്ട് ഇനിമുതൽ ഇവിടെ നിന്നാൽ മതി എന്ന് പറഞ്ഞ് അവർ മടങ്ങി പോകുമ്പോൾ പതിവുപോലെ അവർക്ക് നൽകാറുള്ള ആ മുത്തം അവരുടെ നെറ്റിയിൽ നൽകാൻ ഈ മാതാപിതാക്കൾ മറന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.