ഹൈന്ദവ പാരമ്പര്യം അനുസരിച്ച് ഓരോ ഹൈന്ദവ ഭവനങ്ങളിലും അതിരാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്ന പതിവുണ്ട്. പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾ ഉള്ള വീടുകൾ ആണെങ്കിൽ വിളക്ക് കൊളുത്തുന്നത് ഏറെ നിർബന്ധം തന്നെയാണ്. അവർക്ക് വിളക്ക് കൊളുത്തുന്നതിൽ ഏറെ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളോടും പേരക്കുട്ടികളോടും ഉറപ്പായും വിളക്ക് തെളിയിക്കണം എന്ന് അവർ ഓർമ്മപ്പെടുത്താറുണ്ട്. നിങ്ങളുടെ ഭവനങ്ങളിൽ വിളക്കുകൾ കൊളുത്തുമ്പോൾ.
എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് നിങ്ങൾ വിളക്കുകൾ കൊളുത്തുന്നത്. നിങ്ങളുടെ വീടുകളിൽ ഓരോ വ്യക്തിയും വിളക്കു കൊളുത്തുമ്പോൾ വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി വേണം വിളക്ക് കൊളുത്താൻ. വിളക്ക് കൊളുത്തുമ്പോൾ അഞ്ചു തിരിയിട്ട ഭദ്രദീപം കത്തിക്കുന്നത് നല്ലതുതന്നെയാണ്. എന്നിരുന്നാലും വിശേഷപ്പെട്ട ദിവസങ്ങളിൽ ആണ് ഇത്തരത്തിൽ ചെയ്യാറ്.
വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഒരു തിരിയോ രണ്ടു തിരിയോ കത്തിക്കാവുന്നതാണ്. എന്നാൽ രാവിലത്തെ സമയം കിഴക്കോട്ട് ഒരു തിരിയിട്ടും വൈകിട്ടത്തെ സമയം കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോ തിരി വീതം ഇട്ട് അങ്ങനെ രണ്ട് തിരി വേണം കത്തിക്കാൻ ആയിട്ട്. മറ്റൊരു കാര്യം തിരി വിളക്കിൽ ഇട്ടതിനുശേഷം എണ്ണ ഒരിക്കലും ഒഴിക്കരുത് മറിച്ച് എണ്ണ വിളക്കിൽ ഒഴിച്ചതിനുശേഷം മാത്രമേ തിരി ഇടാവൂ. ഇല്ലാത്തപക്ഷം വീട്ടിൽ ദുഃഖവും ദാരിദ്ര്യവും നിഴലിച്ചു നിൽക്കും. കത്തിച്ചതിനുശേഷം വിളക്ക് ശാന്തമായി കത്തേണ്ടതാണ്.
അതായത് നേരിയ തോതിൽ കത്തുകയോ ചെയ്യാൻ പാടുള്ളതല്ല. സൂര്യൻ ഉദിക്കുന്നതിന് മുൻപായി തന്നെ രാവിലത്തെ വിളക്കും സൂര്യൻ അസ്തമിക്കുന്നതിനു മുൻപായി വൈകിട്ട് വിളക്കും കത്തിക്കേണ്ടതാണ്. പൂജാമുറി ഏറെ വൃത്തിയാക്കിയതിനു ശേഷം മാത്രമേ വിളക്ക് വയ്ക്കാവൂ. വിളക്ക് വൃത്തിയാക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. തലേദിവസം ഉപയോഗിച്ച വിളക്കിലെ എണ്ണയും തിരിയും അടുത്തദിവസം ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.