ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. ശരീരത്തിന് പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉലുവയ്ക്ക് സാധിക്കുന്നു. നമ്മുടെ വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ പലപ്പോഴും അറിയാതെ പോവുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. ഉലുവ എങ്ങനെ ശരീര ആരോഗ്യത്തിന് സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഉലുവ ഒരു പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നില്ല എങ്കിലും ഭക്ഷണ ചേരുവയിൽ പെടുന്ന ഒന്ന് തന്നെയാണ് ഇത്. പല ഭക്ഷണങ്ങൾക്കും രുചി വർദ്ധിപ്പിക്കാൻ ഏറെ സഹായകരമായ ഒന്നാണ്. സ്വാദ് കുറയും എങ്കിലും ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ ഒരുപോലെ ഗുണകരമാണ്. ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ കുറച്ചൊന്നുമല്ല.
ഇതിൽ ഫോളിക്ക് ആസിഡ് വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പ്രമേഹം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഉലുവയിൽ അടങ്ങിയിട്ടുള്ള ഫൈബർ മറ്റ് രാസപദാർഥങ്ങൾ എന്നിവ ദഹനപ്രക്രിയ സുഖമാക്കാൻ സഹായിക്കുന്നു. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാനും ഇത് ഏറെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.