ഉലുവ ഇഷ്ടമുള്ളവർ ആണോ എല്ലാവരും… ഈ കാര്യം കൂടി അറിഞ്ഞിരിക്കണം…

ഉലുവയുടെ ദോഷവശങ്ങൾ എന്തെല്ലാമാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. വീട്ടിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. നിരവധി ഗുണങ്ങൾ ഉലുവയിൽ ഉണ്ട് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഉലുവയിൽ അടങ്ങിയിരിക്കുന്ന മറ്റു ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്കും വേണ്ടി മാത്രം ഉള്ളതല്ല. മറ്റു പല ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാമറിയാതെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്.

   

ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ചെറിയ കൈപ്പ് ഉണ്ടെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് ഇത്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്. തടി കുറയ്ക്കുന്നതിന് വേണ്ടിയും ഉലുവ ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യത്തിനും മുടിയ്ക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ടെങ്കിലും അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ ഉണ്ട്.

അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഉലുവ കഴിക്കുന്നത് മുലപ്പാലിന് വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാകാൻ കാരണമാകും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കൂടാതെ രക്തം കട്ടി കുറയാൻ ഉള്ള കഴിവ് ഉലുവയിൽ ഉണ്ട്. അതുകൊണ്ടുതന്നെ അമിതമായ ബ്ലീഡിങ്ങ്ന് ഇത് കാരണമാകും. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

അതുകൊണ്ടുതന്നെ ഹോർമോൺ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സ്ത്രീകളിൽ സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.