കുറച്ചുകാലം മുമ്പ് സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ നേടിയ ഒരു ചിത്രമാണ് ഇത്. പട്ടിണി മൂലം വിശന്നു വലഞ്ഞ ഒരു കുഞ്ഞിന് ഒരു സ്ത്രീ വെള്ളവും ഭക്ഷണവും നൽകുന്നു. ഫോട്ടോയിലെ എല്ലുഉന്തിയ രണ്ടു വയസ്സുകാരന്റെ രൂപം കണ്ട് പലരും അവനെ വിച്ച് ബോയ് എന്ന് വിശേഷിപ്പിച്ചു. പട്ടിണി മൂലം പ്രാണൻ പോകാറായി നിന്നിരുന്ന ആ കുഞ്ഞിനെ അഞ്ച എന്ന സോഷ്യൽ വർക്കർ കണ്ടില്ലായിരുന്നുവെങ്കിൽ അവൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
വിശപ്പും ദാഹവും അവന്റെ ജീവൻ എടുത്തേനെ. അഞ്ച അവന് നൽകിയത് വെറും വെള്ളം മാത്രമായിരുന്നില്ല പുതുജീവൻ കൂടിയായിരുന്നു. നൈജീരിയയിൽ റസ്ക്യൂ വർക്കിന് എത്തിയ അഞ്ച ഈ രണ്ടു വയസ്സുകാരനെയും ഏറ്റെടുത്തു. അവനെ സ്വന്തം കുഞ്ഞിനെപ്പോലെ കയ്യിൽ കോരിയെടുത്ത് അവന് വെള്ളവും ഭക്ഷണവും വസ്ത്രവും നൽകി.
അവനെ അവൾ ഹോപ്പ് എന്ന് വിളിച്ചു. അതിന്റെ അർത്ഥം പ്രതീക്ഷ എന്നാണ്. ഏകദേശം ഒരു വർഷത്തിനുശേഷം സോഷ്യൽ മീഡിയയിൽ മറ്റൊരു ചിത്രം കൂടി വൈറലായി. അതൊരു റീ ക്രിയേറ്റഡ് ഫോട്ടോ ആയിരുന്നു. പഴയതുപോലെ അഞ്ച എന്ന ആ സ്ത്രീ അതേ കുഞ്ഞിന് വീണ്ടും വെള്ളവും ഭക്ഷണവും നൽകുന്നു.
എന്നാൽ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. അവൻ നിൽക്കുന്നത് യൂണിഫോമിലാണ്. അവന്റെ ബാക്കിൽ ബാഗും കഴുത്തിൽ വാട്ടർ ബോട്ടിലും കാണാം. അവന് ഒരു പുതുജീവൻ ലഭിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.