ലക്ഷ്മി കോളേജിലേക്ക് പോകാനായി ബസ്സും കാത്ത് ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവളുടെ അടുത്തായി ഒരു ടൂവീലർ വന്നുനിന്നത്. ലക്ഷ്മി മുഖമുയർത്തി നോക്കിയപ്പോൾ അവളുടെ കൂട്ടുകാരി മാളവികയായിരുന്നു അത്. അപ്പോൾ മാളു തലയിലെ ഹെൽമെറ്റ് മാറ്റിക്കൊണ്ട് ലക്ഷ്മിയോട് തന്റെ ടൂവീലർ പിറകിൽ കയറാനായി ആവശ്യപ്പെട്ടു. ലക്ഷ്മി അവളുടെ തോളിൽ കിടന്ന നരച്ച തോൾ സഞ്ചി മടിയിലേക്ക് എടുത്തു വച്ചുകൊണ്ട് അവൾ ആ ടൂവീലറിന്റെ പിറകിലായി കയറിയിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന ടൂവീലർ കോളേജിന്റെ പഠിക്കൽ എത്തി. അപ്പോൾ അവരുടെ കൂട്ടുകാരി നിമിഷ അവരെയും കാത്ത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ഇരുവരെയും കണ്ടതും നിമിഷയുടെ മുഖം സന്തോഷത്താൽ വിടർന്നു. ഞാൻ നിങ്ങളെ തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് അവൾ പറയുകയും ചെയ്തു. ഇത് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ മാളവികയും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ ആശ്ചര്യപ്പെട്ടു.
അങ്ങനെ നിൽക്കുന്ന സമയത്താണ് ആൺ സുഹൃത്തുക്കൾ അടക്കം അവരുടെ കൂട്ടുകാർ അവിടേക്ക് വന്നത്. എല്ലാവരും ചേർന്ന് അവരുടെ ഒരു കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനുള്ള വട്ടം കൂട്ടുകയാണ്. എല്ലാവർക്കും അത് കേട്ടപ്പോൾ ഏറെ സന്തോഷമായി. പക്ഷേ ലക്ഷ്മിക്കു മാത്രം മനസ്സിൽ വിങ്ങലാണ് ഉണ്ടായത്. കാരണം അവളുടെ കയ്യിൽ പണം ഒന്നും ഇല്ലായിരുന്നു.
ഒരു പാവപ്പെട്ട വീട്ടിൽ ജനിച്ചു വളർന്ന അവൾക്ക് സ്വന്തമായി വീടുപണിക്ക് പോകുന്ന ഒരു അമ്മ മാത്രമാണ് ഉള്ളത്. വല്ലവരുടെയും അടുക്കളയിലെ കരിപ്പാത്രങ്ങളെല്ലാം തേച്ചു മിനുക്കിയിട്ടാണ് അവളുടെ അമ്മ അവൾക്ക് കോളേജിലേക്ക് പോകാനുള്ള പണം സ്വരൂപിക്കുന്നത്. അവളുടെ കൈവശം യാത്ര കൂലിയ്ക്കുള്ള പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.