ചെണ്ട വിദ്വാന്മാരെ തോൽപ്പിച്ച ഈ കൊച്ചു മിടുക്കന്റെ പ്രകടനം ആരും കാണാതെ പോകല്ലേ….

മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഉത്സവം. ഉത്സവത്തിന്റെ ശബ്ദ ആരവങ്ങൾ ഏതൊരു മലയാളിയുടെയും കാതിന് ഇന്നേവരെ മറക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു ഉത്സവപ്പറമ്പിൽ ചെന്ന് നിൽക്കുമ്പോൾ അവിടെയെല്ലാം കാഴ്ചകളാണ് കാണുന്നത്. അതിനുപരി നാം എന്തെല്ലാമാണ് കേൾക്കുന്നത്. ഉത്സവത്തിന്റെ താള കൊഴുപ്പ് നമ്മുടെ മനസ്സുകളെ മാറ്റുരയ്ക്കുന്ന ഒന്നാണ്. മദ്ദളം, ഇടയ്ക്ക, കൊമ്പ്, കുഴൽ ഇവയെല്ലാം ഉത്സവ വേദിയിൽ ഉണ്ടെങ്കിലും ചെണ്ടയുടെ നാദം അത് ഇവയ്ക്കെല്ലാം മുകളിൽ നിൽക്കുന്ന ഒന്നുതന്നെയാണ്.

   

ചെണ്ട എന്തുകൊണ്ടോ എല്ലാത്തിൽ നിന്നും ഒരല്പം വ്യത്യസ്തമാണ്. അതായത് ഒരു ചുവട് മുൻപന്തിയിലാണ്. ഈ അസുര വാദ്യമായ ചെണ്ട ഇന്ന് നാട്ടിൻപുറങ്ങളിൽ ഒരുപാട് ശാലകളിൽ അഭ്യസിപ്പിച്ചു വരുന്നുണ്ട്. അനേകം ചെണ്ട വിദ്വാന്മാർ ഇന്ന് ചെണ്ടമേളം കുട്ടികളെ അഭ്യസിപ്പിക്കുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെതന്നെ ഇന്ന് ചെണ്ടമേളം അഭ്യസിക്കുന്നവരാണ്. ഏതെങ്കിലും ക്ഷേത്രത്തിൽ അതിൻറെ അരങ്ങേറ്റം നടത്തുന്നവരാണ്. കൊച്ചു കുട്ടികൾ അടക്കം ഇന്ന് ചെണ്ട പ്രേമികളാണ്.

എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു മിടുക്കൻ പ്രകടനമാണ് നാം കാണുന്നത്. അവൻ തന്റെ കൊച്ചു ചെണ്ട വളരെയധികം ആസ്വദിച്ചുകൊണ്ട് വളരെ ശക്തമായി മേളം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതൊരു ചെണ്ടമേള വിദ്വാന്റെയും പ്രകടനത്തെ വെല്ലുന്ന ഒന്നുതന്നെയാണ് ഈ കൊച്ചു മിടുക്കന്റെ ഈ കൊച്ചു പ്രകടനം. അവൻ വളരെ നല്ല രീതിയിൽ ചെണ്ടമേളം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവനെ ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല.

കാണികളുടെ ആവേശം അവൻറെ മേളത്തിലും പ്രകടമാകുന്നുണ്ട്. മേളത്തിനിടയ്ക്ക് ഒന്നു നിർത്തി തന്റെ ചെണ്ട തോളിൽ ഒന്ന് ശരിയാക്കിയിട്ട് വീണ്ടും അവൻ അവന്റെ മേളം ആരംഭിക്കുകയാണ്. പിന്നിൽ നിന്ന് ആരുടെയെല്ലാം പ്രോത്സാഹനവും സഹായവും അവനെ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ഭാവിയിൽ ഇവൻ വലിയൊരു ചെണ്ടമേള വിദഗ്ധൻ ആവും എന്നതിൽ ഒരു തർക്കവുമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.