കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനം ആണെന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. എങ്കിലും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാകുന്നത് എങ്ങനെയാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. വിയറ്റ്നാമിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. ഒരു ചോര കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പി തോട്ടത്തിലെ മരത്തിൽ കൊണ്ടുപോയി തൂക്കിയിട്ടു.
കഠിനമായ വെയിലേറ്റും വിശപ്പ് കൊണ്ടും ആ കുഞ്ഞ് കരഞ്ഞു എങ്കിലും ആ വഴി പോയ വഴിപോക്കർ ഒന്നും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ വഴിയെ പോയ ഒരു സന്യാസിനി ആണ് ആ മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത്.
ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞോ മറ്റോ ആണെന്ന് കരുതി കവർ നോക്കിയ അവർക്ക് സഹിക്കാൻ കഴിയാവുന്നതല്ലായിരുന്നു അവർ കണ്ട കാഴ്ച. പുഴു അരിച്ച രീതിയിൽ ഒരു ചോരക്കുഞ്ഞ്. ജീവനുണ്ട് എന്ന് മനസ്സിലാക്കാൻ ഒരു ചെറിയ മൂളൽ മാത്രം. അവർ ആ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കുഞ്ഞിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല കാരണം ആ കുഞ്ഞിന്റെ അവസ്ഥ മോശമായിരുന്നു. കഠിനമായ വെയിലേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. നീണ്ട ചികിത്സയ്ക്ക് ശേഷം ഒരു ദിവസം ദൈവം അവളെ കൈവിട്ടു. തുടർന്ന് വീഡിയോ കാണുക.