ഒരുവിധം എല്ലാ വീടുകളിലും ഉണ്ടായിരുന്ന ഒന്നാണ് പേര. പണ്ടുകാലങ്ങളിൽ പേരക്ക പറിക്കാനായി നടന്നിരുന്നത്. മരത്തിൽ കയറി ഇരുന്നത് എല്ലാം പലരുടെയും ഓർമയിൽ ഉണ്ടാകും. ഇത്തരത്തിൽ പൂർണമായും നാടൻ പഴം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരയ്ക്കാ. വൈറ്റമിൻ സി യുടെയും ഫൈബറുകളുടെ യും ഒരു വലിയ കലവറ ആണ് പേരയ്ക്ക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കാലങ്ങളായി പാരമ്പര്യ വൈദ്യൻമാരുടെ മരുന്നുകളുടെ ഒരു പ്രധാന ഔഷധ കൂട്ട് മാണ് ഇത്. വയറിളക്കം വ്രണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. കാൻസർ പ്രതിരോധത്തിനും പേരയില ഉത്തമമാണ് എന്ന് ചില പഠനങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ പേരയില ഉപയോഗിച്ച് ചായ ഇട്ടാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ സ്വപ്ന തുല്യമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പേരയില ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആവശ്യമുള്ളത് പേരയുടെ തളിരിലകൾ മാത്രമാണ്. അവ നന്നായി കഴുകി എടുക്കുക. പിന്നീട് അവ ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാൻ കഴിയുന്നതാണ്. ഇത് ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. അമിതമായ ഭാരം കുറയ്ക്കാൻ ഇത് വളരെ സഹായകരമാണ്. ശരീരത്തിൽ ഷുഗർ കൂടാതെ സഹായിക്കുന്ന ഒന്നാണ് ഇത്.
മാത്രമല്ല വിശപ്പു കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ഒരു പൂജ്യം കലോറി ഭക്ഷണം കൂടിയാണ്. പ്രമേഹം നിയന്ത്രിക്കാനും ഈ ചായ ഉത്തമമാണ്. നേരത്തെ പറഞ്ഞ പോലെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം പ്രതിരോധിക്കാനും അത് തടയാനും സഹായിക്കുന്ന ഒന്നാണ് പേരയില. ജപ്പാൻകാരുടെ പ്രധാന പ്രമേഹ നിയന്ത്രണ ഉപാധിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.