നാളെ വൈശാഖമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഏവരുടെയും ജീവിതത്തിൽ വലിയൊരു ചലനം സൃഷ്ടിക്കാനായി സാധിക്കുന്ന ഒരു ദിവസം തന്നെയാണ് അത്. ലക്ഷ്മിദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനം ആയതുകൊണ്ട് തന്നെ ഇന്നീ ദിവസം കണികണ്ടുണരുന്നത് ഏറ്റവും ശുഭകരമാണ്. വിഷുദിനത്തിൽ ഏതു പോലെ തന്നെ വളരെ മനോഹരമായി കണികണ്ടുണരേണ്ട ഒരു ദിവസം തന്നെയാണ്. കണി കാണുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കൈനീട്ടം കൊടുക്കുന്നതും.
വീട്ടിലെ മുതിർന്ന സ്ത്രീകൾ മറ്റുള്ളവർക്ക് എല്ലാം കൈനീട്ടം കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമായതുകൊണ്ടുതന്നെ കൈനീട്ടം സ്ത്രീകൾ കൊടുക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. കൈനീട്ടം കൊടുക്കാനായി ഏറ്റവും നല്ലത് ഒരു നല്ല വെറ്റിലയും അതിൽ ഒരു നാണയവും ആണ്. അത് ഒന്നിന്റെയും രണ്ടിന്റെയോ അഞ്ചിന്റെയോ നാണയം ആവാം. അതുകൊണ്ടുതന്നെ തലേദിവസം തന്നെ വെറ്റില കരുതിവയ്ക്കുന്നത് ഏറ്റവും ശുഭകരമാണ്.
അന്നേദിവസം അതിരാവിലെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് ദേഹശുദ്ധി വരുത്തി വിളക്ക് വയ്ക്കുകയും ചെയ്യേണ്ടതാണ്. ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് അത്. വിളക്ക് വച്ചതിനുശേഷം സ്ത്രീകൾ കുടുംബാംഗങ്ങൾക്ക് എല്ലാം കൈനീട്ടം കൊടുക്കേണ്ടതാണ്. ഈ കൈനീട്ടം കൊടുക്കാൻ ഒരിക്കലും മറക്കരുത്. അതുപോലെ തന്നെ രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വലതുഭാഗത്തേക്ക് ഉണർന്നെഴുന്നേൽക്കുകയും കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അന്നേദിവസം വീട്ടിൽ ലക്ഷ്മി സഹസ്രനാമം അലയടിച്ചു കേൾക്കുന്നത് ഏറ്റവും ഉത്തമമാണ്.
അത് ഓരോരുത്തരുടെയും ഫോണിലുംനിഷ്പ്രയാസം ലഭിക്കുന്ന ഒന്നുതന്നെയാണ്. അത്തരത്തിൽ ചെയ്യുന്നത് ശുഭകരമാണ്. അക്ഷയതൃതീയ ദിനമായത് കൊണ്ട് തന്നെ അന്നേദിവസം സ്വർണ്ണം വാങ്ങുന്നതും വീട്ടിലേക്ക് പലതരത്തിലുള്ള വസ്തുക്കൾ ഐശ്വര്യം കൊണ്ടുവരുന്നതിനായി വാങ്ങുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.