ജീവിതത്തിലൊരിക്കലെങ്കിലും മൂത്രത്തിൽ പഴുപ്പ് വരാത്തവർ വളരെ കുറവ് തന്നെയാണ്. ഇന്നത്തെ കാലത്ത് കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നാണ് ഇത്. കടുത്ത അടിവയർ വേദന യൂറിൻ പാസ് ചെയ്യുന്ന സമയത്ത് കടച്ചിൽ പുകച്ചിലിന് നീറ്റൽ എന്നിവ അനുഭവപ്പെടുന്നത് മൂലം കടുത്ത അസ്വസ്ഥത തന്നെ ഉണ്ടാവാറുണ്ട്.
ചില കേസുകളിൽ ഛർദി പോലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരക്കാരിൽ യൂറിൻ ടെസ്റ്റ് ചെയ്തുനോക്കിയാൽ അത് വെള്ളം കുടി യുടെ കുറവ് തന്നെയായിരിക്കും. എന്നാൽ ചിലരുടെ കാര്യത്തിൽ എത്ര വെള്ളം കുടിച്ചാലും മൂത്രത്തിൽ പഴുപ്പ് ഇടയ്ക്കിടെ കാണുന്നതായി കണ്ടുവരുന്നുണ്ട്. ഇതിന് കാരണം എന്താണെന്നും ഇതിന് പരിഹാരം എന്താണെന്നും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്തുകൊണ്ടാണ് അടിക്കടി മൂത്രത്തിൽ പഴുപ്പ്.
വരുന്നത് നോക്കി കഴിഞ്ഞാൽ പ്രധാനമായും വെള്ളം കുടിയുടെ കുറവ് തന്നെയാണ്. ഒരു ദിവസം മൂന്നര ലിറ്റർ മുതൽ നാല് ലിറ്റർ വരെ നിർബന്ധമായും വെള്ളം കുടിക്കണം. ഇത്തരത്തിൽ വെള്ളം കുടിച്ചില്ലെങ്കിൽ ഡീഹൈഡ്രേഷൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം പല തരത്തിലുള്ള ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മൂത്രത്തിൽ പഴുപ്പിന് ഇത് സാധ്യത കൂട്ടുന്നു.
കൂടാതെ അമിതമായ സ്ട്രസ്സ് ഉള്ളവരിലും മൂത്രപ്പഴുപ്പ് കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.