നിങ്ങളുടെ വീട് വാസ്തുപരമായി യഥാസ്ഥാനത്ത് ആണോ എന്നറിയാൻ ഇത് കാണുക…

നാം ഏവരും താമസിക്കുന്ന ഇടമാണ് നമ്മുടെ വീട്. എവിടെപ്പോയാലും നമുക്ക് നമ്മുടെ വീട്ടിൽ ലഭിക്കുന്ന സമാധാനം ലഭിക്കുകയില്ല. എന്നാൽ ചിലർ വീട് വയ്ക്കുമ്പോൾ ആ വീട്ടിൽ താമസിക്കുമ്പോൾ സമാധാന കുറവുണ്ട് എന്ന് തോന്നുന്നവരുണ്ട്. നാം ഒരു വീട് വയ്ക്കുമ്പോൾ ആ വീടിന്റെ വാസ്തുവിനെ വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. യഥാർത്ഥത്തിൽ വാസ്തുപരമായി വീട് നിർമിക്കാത്തവർക്കാണ് ഇത്തരത്തിൽ വീട്ടിൽ മനസ്സമാധാനം ലഭിക്കാത്ത അവസ്ഥ സംജാതമാകുന്നത്.

   

അതുകൊണ്ടുതന്നെ നാം വീട് നിർമ്മിക്കുമ്പോൾ വാസ്തുവിനെ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ആദ്യമായി തന്നെ നാം വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിലേക്കുള്ള ജലസ്രോതസിനെ കുറിച്ചാണ് അറിയേണ്ടത്. നമ്മുടെ വീട്ടിലുള്ള കിണറുകൾ യഥാസ്ഥാനത്ത് ആണോ ഉള്ളത് എന്ന് നോക്കേണ്ടതാണ്. പ്രധാനമായും കിണറുകൾ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ വടക്ക് കിഴക്കേ മൂലയിലോ ആയി ഉണ്ടാകുന്നതാണ്.

ഏറ്റവും ഉത്തമം. ഒരിക്കലും നമ്മുടെ വീടുകളിൽ ഉള്ള കിണറുകൾ വീടിന്റെ കന്നിമൂലയിൽ ആകാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ കാര്യം തന്നെയാണ്. കന്നിമൂലയിൽ കിണർ എന്ന് മാത്രമല്ല മത്സ്യം വളർത്തുന്ന ടാങ്കുകളും മലിനജലം ഒഴുകി പോകുന്ന സ്ഥലമോ ഒന്നും ആകാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ കാര്യമാണ്. അതുപോലെ തന്നെ നാം വീട് നിർമ്മിക്കുമ്പോൾ വീട്ടിലെ അടുക്കളയ്ക്ക് ഒരു വലിയ സ്ഥാനം തന്നെയാണ് ഉള്ളത്.

നാം ഓരോരുത്തരുടെയും പൂജാമുറി പോലെ തന്നെ പവിത്രമായി കാണേണ്ട ഒരു ഇടം തന്നെയാണ് അടുക്കള. അതുകൊണ്ട് അടുക്കള തെക്കു കിഴക്കേ ഭാഗത്ത് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. അടുക്കളയിൽ പാചകം ചെയ്യുന്ന സ്ത്രീ കിഴക്കോട്ട് നോക്കി നിന്ന് പാചകം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. അതുപോലെ തന്നെ അടുക്കളയിലെയും വെള്ളത്തിന്റെയും സാന്നിധ്യം അടുത്തടുത്ത് വരാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.