വടക്കൻ കേരളത്തിലെ അതിവിശിഷ്ടമായ ഒരു ക്ഷേത്രമാണ് പറശനിക്കടവ് ക്ഷേത്രം. വളപ്പട്ടണം നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മുത്തപ്പൻന്റെതാണ്. പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രധാന ഭക്ഷണമായി പറയപ്പെടുന്നത് ചുട്ട മീനും മാംസവും കള്ളുമാണ്. പറശ്ശിനിക്കടവ് മുത്തപ്പനെ ആരാധിക്കുന്ന സ്ഥലത്തെ മടപ്പുര എന്നാണ് അറിയപ്പെടുന്നത്. പറശ്ശിനിക്കടവ് മുത്തപ്പന്റെ ജീവിതത്തിനും അങ്ങനെ ഒരു പ്രതിഷ്ഠ വരാനുമായി ഒരു ഐതിഹ്യമുണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പന്റെ അമ്മയായി അതായത് വളർത്തമ്മയായി അറിയപ്പെടുന്നത് പാടിക്കുട്ടിയമ്മയാണ്. പാടിക്കുട്ടിയമ്മ നാടുവാഴിയായ അയ്യന്തുറ വാഴുവരുടേ ഭാര്യയാണ്. ഇരുവർക്കും വിവാഹശേഷം കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇല്ലത്ത് ഇരുവരും വിഷമിച്ച് ജീവിക്കുകയായിരുന്നു. പാടിക്കുട്ടിയമ്മ എന്നും ക്ഷേത്രദർശനം നടത്താറുണ്ട്. ഭഗവാനോട് തന്റെ സങ്കടങ്ങൾ തുറന്നു പറയാറുണ്ട്. ഒരു ദിവസം ഉറക്കത്തിൽ പാടിക്കുട്ടിയമ്മയ്ക്ക് ഒരു സ്വപ്നദർശനം ഉണ്ടായി. പരമശിവൻ പാടിക്കുട്ടിയമ്മയോട്.
നിന്റെ വിഷമങ്ങളെല്ലാം തീർന്നു കിട്ടും എന്ന് പറയുകയും ചെയ്തു. പിറ്റേദിവസം പാടിക്കുട്ടിയമ്മ നദിക്കരയിലേക്ക് കുളിക്കാൻ പോയി. നദിയിൽ കുളിച്ചു കൊണ്ടിരിക്കുന്ന പാടിക്കുട്ടിയമ്മ തെങ്ങോല കൊണ്ട് നിർമ്മിച്ച ഒരു കുട്ട ഒഴുകി വരുന്നതായി കണ്ടു. പാടുകുട്ടിഅമ്മയുടെ അടുത്ത് എത്തിയപ്പോൾ കുട്ടാ ഒരു കല്ലിൽ തട്ടി അവിടെ തടഞ്ഞു നിൽക്കുകയാണ് ഉണ്ടായത്. പാടിക്കുട്ടിയമ്മ കൂട്ടയിൽ നോക്കിയപ്പോൾ അതിൽ ഒരു ആൺകുഞ്ഞിനെ.
കാണാനിടയായി. അവർ ആ കുഞ്ഞിനെ എടുത്ത് തന്റെ ഇല്ലത്തേക്ക് കൊണ്ടുപോവുകയും അവിടെ വളർത്തുകയും ചെയ്തു. ആ കുഞ്ഞിനെ അവർ സ്വന്തം കുഞ്ഞായി വളർത്തുകയായിരുന്നു. ബ്രാഹ്മണ വിധിപ്രകാരം ഉള്ള ആചാരങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു എങ്കിലും കുഞ്ഞതൊന്നും പഠിക്കാൻ തയ്യാറായില്ല. മറ്റുള്ള കുട്ടികളോട് കൂടെ ചേർന്ന് മത്സ്യ മാംസാദികൾ ഈ കുഞ്ഞും കഴിക്കുന്നുണ്ട് എന്ന് നാട്ടുകാർ നാടുവാഴിയോട് പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.