ആ കുരങ്ങനെ അന്നദാതാവിനോടുള്ള സ്നേഹം കണ്ടോ? ആരും കരഞ്ഞു പോകും…

ഒരുപക്ഷേ മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്ക് ഉണ്ട് എന്ന് പലപ്പോഴും നാം പറയാറുണ്ട്. മനുഷ്യരേക്കാൾ നന്ദി പ്രകടിപ്പിക്കാൻ കഴിവുള്ള ഒന്ന് തന്നെയാണ് മൃഗങ്ങൾ. മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ പല വീഡിയോസിലും നമുക്ക് സുപരിചിതമാണ് ഓരോ ജീവികളുടെയും സ്നേഹവും ആ സ്നേഹത്തിന് പുറകെ അവരുടെ കഥകളും. ഇതാ ഇവിടെ ഒരു വ്യക്തി മരിച്ചു കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുക്കൽ വന്നിരിക്കുന്നത്.

   

ആരാണെന്ന് നിങ്ങൾക്കറിയാമോ. അതൊരു വാനര ശ്രേഷ്ഠൻ തന്നെയാണ്. അവൻ വന്നിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ. പീതാംബരൻ രാജൻ എന്നൊരു വ്യക്തി എല്ലാ ദിവസവും കുരങ്ങനെ ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം പതിവുപോലെ എല്ലാ ദിവസവും കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ടുതന്നെ കുരങ്ങനെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. പതിവുപോലെ അന്നും കുരങ്ങൻ അദ്ദേഹം ഭക്ഷണം കൊണ്ടുവരുന്നതും കാത്തിരുന്നു. എന്നാൽ പതിവുപോലെ അദ്ദേഹം അന്ന് കുരങ്ങനെ വേണ്ടി ഭക്ഷണം കൊണ്ടുവന്നില്ല.

തനിക്ക് എന്നും ഭക്ഷണം കൊണ്ടുവന്നിരുന്ന ആൾ എന്തുകൊണ്ടാണ് തനിക്ക് ഭക്ഷണവുമായി വരാത്തത് എന്ന് കുരങ്ങനെ സംശയം തോന്നി. അങ്ങനെ അദ്ദേഹത്തെ തിരഞ്ഞ് കുരങ്ങൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തി. അപ്പോഴാണ് കുരങ്ങനെ ആ സത്യം മനസ്സിലായത്. പീതാംബരൻ രാജൻ എന്ന് പേരുള്ള ആ വ്യക്തി തനിക്ക് ഭക്ഷണം തരാതെ ഒരിടത്തു തന്നെ കിടക്കുന്നു. അദ്ദേഹത്തിന് ചുറ്റും ആളുകളും കൂടി നിൽപ്പുണ്ട്. അദ്ദേഹത്തിന് എന്തു സംഭവിച്ചു.

എന്നറിയാതെ കുരങ്ങൻ അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുകയും അദ്ദേഹത്തിന്റെ മൂക്കിനോട് വിരൽ ചേർത്ത് നോക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ജീവനുണ്ടോ എന്നാണ് ആ കുരങ്ങൻ പരിശോധിച്ചു നോക്കുന്നത്. തന്റെ പരിശോധനയിൽ അദ്ദേഹത്തിന് ജീവനില്ല എന്ന് മനസ്സിലാക്കിയ കുരങ്ങൻ അദ്ദേഹത്തിന്റെ അടുത്തുനിന്ന് പോകാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹത്തിന് ഇരുപ്പുറപ്പിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.