ഗർഭിണിയാകാത്ത മരുമകളെ തള്ളിപ്പറഞ്ഞ അമ്മായിയമ്മ. ഇത് നിങ്ങൾ കേൾക്കാതെ പോകല്ലേ…

ദിവ്യ ഗർഭിണിയാണെന്ന് ഗീത വിളിച്ചുപറയുമ്പോൾ സന്തോഷത്തേക്കാൾ ഏറെ സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഒരു ബേക്കറിയിൽ കയറി കുറച്ച് ലഡുവാങ്ങിച്ചു. വീട്ടിൽ വന്നു കയറുമ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നത് കണ്ടു. അത് ദിവ്യയുടെ അച്ഛനും അമ്മയും വന്നതാണെന്ന് മനസ്സിലാക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ല. അകത്തേക്ക് കയറിയപ്പോൾ മേശമേൽ തന്നെ ഒരു കേക്ക് മുറിച്ചു വച്ചിരിക്കുന്നതും.

   

ദിവ്യയുടെ അപ്പുറത്തും ഇപ്പുറത്തുമായി അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടു. താൻ വാങ്ങിക്കൊണ്ടുവന്ന ലഡു ചെറുതായി പോയോ എന്ന് ചിന്തിച്ച് അത് പിന്നിലേക്ക് മറച്ചുപിടിച്ച് അകത്തേക്ക് കയറി വന്നു. കയറി വന്നതും ഇതാ ഏട്ടാ കഴിക്കൂ എന്ന് പറഞ്ഞ് ഒരു കഷണം കേക്ക് ദിവ്യ വായിലേക്ക് വെച്ചു തന്നു. അവിടെ ഗീതയെ കാണാത്തതുകൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവരുടെ അടുത്തുനിന്ന് അടുക്കളയിലേക്ക് ചെല്ലുമ്പോൾ ദിവ്യ തിരക്കിട്ട പണിയിലായിരുന്നു.

തന്നെ ഞാൻ സഹായിക്കാം എന്നു പറഞ്ഞ് ചപ്പാത്തി മാവ് പരത്താനായി അവളെ സഹായിച്ചപ്പോൾ പോയി കുളിച്ചിട്ട് വരാനായി അവൾ ആവശ്യപ്പെട്ടു. കുളി കഴിഞ്ഞ് വരുമ്പോഴേക്കും ദിവ്യയുടെ അച്ഛനും അമ്മയും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ അങ്ങ് തുടങ്ങി എന്ന് പറഞ്ഞ് ദിവ്യയുടെ അച്ഛൻ ഒരു കോഴിക്കാൽ കടിച്ചു പറിക്കുന്നതാണ് കണ്ടത്.

അത് സാരമില്ല ഇനി യാത്ര ചെയ്യേണ്ടതല്ലേ എന്ന് അദ്ദേഹത്തോട് പറഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾ ഭക്ഷണം കഴിക്കാനായി ആവശ്യപ്പെട്ടു. തന്റെ പ്ലേറ്റിലേക്ക് 3 ചപ്പാത്തി ഇട്ടപ്പോൾ ഇനി അവശേഷിക്കുന്നത് ഒരു ചപ്പാത്തി മാത്രമാണെന്ന് മനസ്സിലാക്കി തന്റെ പ്ലേറ്റിൽ നിന്ന് ഒരു ചപ്പാത്തി കൂടി പാത്രത്തിലേക്ക് തിരിച്ചിട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.