സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരുകൂട്ടം ജനങ്ങളാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഉള്ളത്. അവർ സ്വന്തം കാര്യം മാത്രം നോക്കി കൊണ്ടാണ് മുന്നോട്ടു ജീവിക്കുന്നത്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് താല്പര്യങ്ങൾക്ക് ആ ജനം യാതൊരുവിധ മുൻഗണനയും കൊടുക്കുന്നില്ല. എന്നാൽ ഫിലിപ്പൈൻസിലെ ഒരു വിമാനത്തിൽ സംഭവിച്ച ഒരു യഥാർത്ഥ സംഭവമാണ് ഇത്. ഫിലിപ്പൈൻസിലെ വിമാനയാത്രയ്ക്കിടയിൽ ഒരു കുഞ്ഞ്.
കൊച്ചു കുഞ്ഞാണ് അത് വിശന്ന് വലഞ്ഞ കരഞ്ഞ് ഏറെ തളർന്നിരിക്കുന്നു. കുഞ്ഞ് എന്തിനാണ് കരയുന്നത് എന്ന് എയർഹോസ്റ്റസ് അതിന്റെ അമ്മയോട് വന്നു ചോദിച്ചപ്പോൾ വിശന്നിട്ടാണ് ആ കുഞ്ഞ് കരയുന്നതെന്ന് അവർ മറുപടി നൽകി. എങ്കിൽ ആ കുഞ്ഞിനെ പാൽ കൊടുക്കുക എന്ന് അമ്മയോട് അവർ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് കുഞ്ഞിന് കൊടുക്കാൻ പാൽ ഇല്ലെന്നും ഫോർമുല മിൽക്ക്കൊടുക്കുന്നത്.
എന്നും അത് കിട്ടാൻ ഏതെങ്കിലും തരത്തിലുള്ള വഴിയുണ്ടോ എന്നും ആ അമ്മ എയർഹോസ്റ്റസിനോട് ചോദിച്ചു. മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ആ എയർഹോസ്റ്റസ് ആ കുഞ്ഞിനെ സ്വയം ഏറ്റെടുത്ത് പാല് നൽകുകയായിരുന്നു. തന്റെ കുഞ്ഞിനെന്ന പോലെ മുലപ്പാൽ നൽകി ആ കുഞ്ഞിനെ താലോലിച്ച് ഉറക്കിയതിനുശേഷം ആണ് ആ കുഞ്ഞിനെ അതിന്റെ അമ്മയുടെ കയ്യിൽ തിരികെ ഏൽപ്പിച്ചത്. പെട്രിഷ്യ എന്ന് പേരുള്ള യുവതിയാണ് ഈ എയർഹോസ്റ്റസ്.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതും പെട്രിഷ്യ തന്നെയായിരുന്നു. തനിക്ക് ആ സമയം മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു എന്നും ഇതല്ലാതെ വേറെ പോംവഴിയൊന്നും താൻ കണ്ടില്ല എന്നുമാണ് അവർ പറയുന്നത്. ഇത് കണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇന്ന്അനേകം പേരാണ് ഇതിനെ അഭിനന്ദനങ്ങളും ആയി മുന്നോട്ടു എത്തിയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.