വീട്ടിൽ വിളക്ക് കത്തിക്കുന്നതിനു മുൻപ് സ്ത്രീകൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

]ഹൈന്ദവ പാരമ്പര്യം അനുസരിച്ച് എല്ലാ വീടുകളിലും സന്ധ്യാസമയത്ത് സ്ത്രീകൾ വിളക്ക് തെളിയിക്കാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ വിളക്കു തെളിയിക്കുന്നത് ആ വീടിന്റെ ഐശ്വര്യമാണ് എന്നാണ് പറയപ്പെടുന്നത്. ഉറപ്പായും ഒരു വീടിന്റെ വിളക്കും ഐശ്വര്യവും സ്ത്രീകൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു വീട്ടിൽ വിളക്ക് തെളിയിക്കുന്നതിനു മുൻപായി പ്രത്യേകിച്ച് സന്ധ്യാദീപം തെളിയിക്കുന്നതിനു മുൻപായി.

   

സ്ത്രീകൾ ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ആദ്യമേ തന്നെ വിളക്ക് കഴുകി വൃത്തിയാക്കി തുടച്ച് ജലാംശം എല്ലാം കളഞ്ഞ് അഞ്ചു തിരിയിട്ട് വിളക്ക് തെളിയിക്കുന്നത് അതീവശുപകരമാണ്. ഇല്ലാത്ത പക്ഷം രണ്ട് തിരിയിട്ട് വിളക്ക് ആയാലും കുഴപ്പമില്ല. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വിളക്ക് തെളിയിക്കുന്ന സമയത്തോ വിളക്ക് തെളിച്ചതിനുശേഷം വീട്ടിൽ ഒരിക്കലും അലക്കാൻ പാടുള്ളതല്ല. അതായത് വസ്ത്രങ്ങൾ കഴുകി ഉണക്കാൻ പാടുള്ളതല്ല എന്നാണ് പറയപ്പെടുന്നത്.

കൂടാതെ വീട്ടിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കി വിടാനും പാടുള്ളതല്ല. എപ്പോഴും നാം സന്ധ്യാദീപം തെളിയിക്കുന്നതിന് മുൻപായി നമ്മുടെ വീടും പരിസരവും അടിച്ചു വാരുകയും തുടയ്ക്കുകയും ചെയ്ത് ഏറെ വൃത്തിയും വെടുപ്പും ഉള്ളതാക്കി തീർക്കേണ്ടതാണ്. ഇത് ഓരോ വീടിന്റെയും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും കാരണമാകുന്നു. അതുപോലെ തന്നെ പൂജാമുറിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വിളക്ക് തെളിയിക്കുന്ന സമയത്തും വിളക്ക് തെളിയിച്ചതിനുശേഷം അടുക്കളയിൽ ബഹളം ഉണ്ടാക്കാൻ പാടുള്ളതല്ല.

പാത്രങ്ങൾ തട്ടി വീഴുകയോ പാത്രങ്ങൾ തട്ടുകയോ മുട്ടുകയോ പാത്രം കഴുകുകയോ ചെയ്യാൻ പാടുള്ളതല്ല. പ്രത്യേകമായി ഓരോ വീടുകളിലും സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ വരുമ്പോൾ ആഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ചെയ്യുന്നത് വീട്ടിലെ സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾക്ക് വേണ്ടുന്ന സഹായം ആ വീട്ടിലെ പുരുഷന്മാർ ചെയ്തു കൊടുക്കേണ്ടതുമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.