ഗർഭാവസ്ഥയിൽ ആകാംഷയും ഉത്കണ്ടയും ഉണ്ടാകുന്നതു സർവ്വ സാധാരണമാണ്. വൈകാരികമായി നിങ്ങൾ അനുഭവിക്കുന്ന മാറ്റങ്ങളിൽ ഒന്ന്. ചില സമയങ്ങളിൽ അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ അപകടത്തിൽ ആകുന്ന വാർത്തയും നമ്മൾ കേൾക്കാറുണ്ട്. എന്നാലും അമ്മ ആകുന്നതിൽ നിന്നും ആർക്കും അവളെ പിന്തിരിപ്പിക്കാൻ കഴിയില്ല. ആ കുഞ്ഞിന് വേണ്ടി എന്തും സഹിക്കാൻ അവൾ തയാറാകുന്നു.
ഇത് തന്നെയാണ് ഒരു സ്ത്രീയെ പുരുഷനിൽ നിന്നും വ്യത്യസ്ഥമാക്കുന്നതും. കുഞ്ഞുങ്ങൾ ഇരട്ടകൾ ആണെകിൽ അത് കൂടുതൽ സന്തോഷം ഉണ്ടാക്കുന്നതാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇത് ദുഃഖത്തിനും കാരണമാക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇത്. ഒരു അമ്മക്ക് ഉണ്ടാകുന്ന ഏറ്റവും സംഗീർണമായ അവസ്ഥയാണ് തനിക്കു സയാമീസ് ഇരട്ടകൾ ആണ് ജനിക്കാൻ പോകുന്നത് എന്ന് അറിയുന്നത്.
തനിക്കു ജനിക്കാൻ പോകുന്നത് ഇത്തരത്തിൽ സയാമീസ് ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ആ അമ്മ തകർന്നു പോയി. സാമ്പത്തികമായി അത്ര പുരോഗതിയിൽ അല്ലാതിരുന്ന ആ അമ്മക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ചികിത്സാ ചിലവുകൾ. അബോർഷൻ ചെയ്യാൻ ഡോക്ടർമാർ പറഞ്ഞെങ്കിലും ആ അമ്മ അതിനു തയാറായിരുന്നില്ല. ആ അമ്മ തന്റെ കുഞ്ഞിനെ ദത്തെടുക്കാൻ ഒരു ദമ്പതികളെ അനേഷിച്ചു ഇറങ്ങി.
ഒടുവിൽ ഒരു സമ്പന്ന കുടുംബം കുട്ടികളുടെ ചികിത്സാ ചിലവ് ഏറ്റെടുക്കാനും ദത്തെടുക്കാനും തയാറായി. അങ്ങനെ ആ അമ്മ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. അതിൽ രണ്ടു കുട്ടികൾ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.