മിനി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് എത്തുമ്പോൾ അവിടത്തെ സംസാരവിഷയം ആശ ടീച്ചർ ആയിരുന്നു. ആശ ടീച്ചർക്ക് യാത്രയയപ്പ് കൊടുക്കുന്നതിനെ പറ്റിയാണ് എല്ലാ ടീച്ചർമാരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ മിനി ടീച്ചറെ ആണ് ആശ ടീച്ചർക്ക് വേണ്ടി സംസാരിക്കുന്നതിന് എല്ലാ ടീച്ചർമാരും കണ്ടുവെച്ചിരുന്നത്. എന്നാൽ മിനി ടീച്ചർ മനസ്സിൽ കണ്ടിരുന്നത് മറ്റൊന്നായിരുന്നു. ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
ടീച്ചറെ കുറിച്ച് സംസാരിക്കാൻ ഏറ്റവും നല്ലത് സലിം ആണ്. എന്നെക്കാൾ ടീച്ചറെ കുറിച്ച് അറിയുന്നത് സലീമിനാണ്. ടീച്ചർക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അവൻ. ആര് ഇഡലിയുടെയും പൊറോട്ടയുടെയും ബിസിനസ് നടത്തുന്ന ആ വലിയ മനുഷ്യനോ എന്ന് എല്ലാവരും ചോദിച്ചു. അതെ അദ്ദേഹം തന്നെ. നമ്മളുടെ ഈ ചെറിയ പരിപാടിക്കെല്ലാം അദ്ദേഹം വരുമോ എന്ന് എല്ലാവർക്കും സംശയമായി. ഞാൻ വിളിച്ചാൽ വരുമെന്ന് എല്ലാ ടീച്ചർമാർക്കും മിനി ടീച്ചർ ഉറപ്പു കൊടുക്കുകയും ചെയ്തു.
മിനി ടീച്ചറുടെ മനസ്സിലേക്ക് ഒരു പഴയ കുട്ടിക്കാലം ഓർമ്മ വന്നു. പ്രതികാരത്തിന്റെ ദിനങ്ങൾ കുറിച്ച് വച്ച ആ പഴയ കുട്ടിക്കാലം തന്നെ. അന്ന് അവർ ആശ ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ആയിരുന്നു. നിങ്ങൾക്ക് വലുതാകുമ്പോൾ ആരാകണമെന്ന് ഒരു വെളുത്ത കടലാസിൽ എഴുതി ടീച്ചർക്ക് കൊടുക്കാൻ ആശ ടീച്ചർ പറഞ്ഞിരുന്നു. അന്ന് ആദ്യമേ തന്നെ എഴുതിവച്ചത് സലിം ആയിരുന്നു.
സലീമിന്റെ കയ്യിലുള്ള പേപ്പർ നോക്കിയതും ടീച്ചർ പൊട്ടി ചിരിച്ചു. അവനോട് അത് ഉറക്കെ വായിക്കാനായി പറയുകയും ചെയ്തു. അവനെ വലുതാകുമ്പോൾ ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്നാണ് അതിൽ എഴുതിയിരുന്നത്. കുളിക്കുകയുമില്ല നനയ്ക്കുകയും ഇല്ല. നിന്റെ ഉപ്പയോടൊപ്പം റോഡിൽ കച്ചവടം ചെയ്തു നടക്കാമെന്ന് പറഞ്ഞ ടീച്ചർ അവനെ കളിയാക്കുകയും ചെയ്തു. അവന്റെ കണ്ണുനീർ ഭൂമിയുടെ മാറുപിളരുന്നതായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.