മനസ്സുകൊണ്ട് മുറിവേറ്റവന്റെ അതിജീവനത്തിന്റെ കഥ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വിദേശത്തേക്ക് പോയതാണ് ജോഷി. ഇപ്പോൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം 36മത്തെ വയസ്സിൽ വിദേശത്തേ ജോലിയെല്ലാം അവസാനിപ്പിച്ച് അവൻ നാട്ടിലേക്ക് മടങ്ങുകയായി. നാട്ടിലേക്ക് വരുമ്പോൾ അവന്റെ മനസ്സിൽ ഒളിപ്പിച്ച ഒരു പ്രണയം കൂടിയുണ്ടായിരുന്നു. നാട്ടിലേക്ക് കൂട്ടാനായി എയർപോർട്ടിലേക്ക് വന്നത് അനിയൻ ആയിരുന്നു. ജോഷിയുടെ മനസ്സ് വളരെ കാലം പുറകോട്ട് പോയി. എന്നും തന്റെ വീട്ടിൽ തരംതിരിവായിരുന്നു ഉണ്ടായിരുന്നത്.

   

തന്നെക്കാളും എന്തിനോടും മികച്ചു നിന്നിരുന്ന അനിയനോട് ആയിരുന്നു അച്ഛനുമമ്മയ്ക്കും എപ്പോഴും താൽപര്യം. തന്നെ എല്ലാവരുടെ മുൻപിലും താഴ്ത്തിക്കെട്ടിയും അനിയനെ ഉയർത്തിക്കാട്ടിയും അവർ മുന്നോട്ടു നീങ്ങി. അത് തനിക്ക് സഹിക്കുന്നതിലും വലിയ അപമാനമായിരുന്നു. ഒടുക്കം പ്ലസ്ടുവിൽ താൻ തോറ്റതും വലിയ വിജയത്തോടെ അനിയൻ പാസായതും ഏവരുടെയും കുറ്റപ്പെടുത്തലുകൾക്ക് ആക്കംകൂട്ടി. പിന്നീട് കിട്ടിയ ജോലിക്ക് എല്ലാം പോയി കഴിയുന്ന തരത്തിലെല്ലാം സമ്പാദിക്കാൻ ആയി തീരുമാനിച്ചു.

അങ്ങനെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വിദേശത്തേക്ക് പോകാനായി ഒരു ചാൻസ് വന്നതോടുകൂടി ചാടിക്കയറി വിദേശത്തേക്ക്. കഷ്ടപ്പെട്ട് പണിയെടുത്ത് ആവശ്യത്തിനുമാത്രം പണം നാട്ടിലേക്ക് അയച്ചുകൊടുത്തു. നാട്ടിലുള്ള ഓടിട്ട വീട് പതിയെ ടെറസ് ആക്കി. അനിയൻ തന്നെ കാളും മുമ്പ് വിവാഹം കഴിച് രണ്ട് കുട്ടികളുമായി. താൻ നാട്ടിലേക്ക് വരുമ്പോഴെല്ലാം വിവാഹം ആലോചിച്ചിരുന്നെങ്കിൽ ജാതകം വില്ലനായി നിന്നു. ജാതകം വില്ലനായി നിന്നതോ വീട്ടുകാർ വില്ലൻ ആക്കിയതോ എന്നറിയില്ല.

നാട്ടിലേക്ക് വരുമ്പോൾ അവന്റെ മനസ്സിൽ 36 ആം വയസ്സിലെ ആ പ്രണയം ഉണ്ടായിരുന്നു. മരിയ ആകാത്ത എന്ന ഫിലിപ്പൈനി പെൺകുട്ടിയായിരുന്നു അത്. വീട്ടിലേക്ക് എത്താറായപ്പോൾ അനിയൻ വളരെ വലിയൊരു പടുകൂറ്റൻ ബംഗ്ലാവ് തനിക്ക് കാണിച്ചു തന്നു. ശിവഗംഗ എന്ന് അതിന്റെ പടിക്കൽ തന്നെ ആലേഖനം ചെയ്തിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.