ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതും യഥാർത്ഥത്തിൽ നടന്നതുമായ ഒരു സംഭവമാണ് ഇത്. തെലുങ്കാനയിൽ കോഴിപ്പോരിന്പേരുകേട്ട നാടാണ്. അവിടെ വച്ചാണ് ഈ കേസ് നടക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ മനുഷ്യരെ പിടിച്ച് തുറങ്കിൽ അടയ്ക്കുന്ന പതിവുണ്ട്. എന്നാൽ മൃഗങ്ങൾ തെറ്റ് ചെയ്താൽ എന്തു ചെയ്യും. അവയെ തുറുങ്കിൽ അടയ്ക്കാനോ അറസ്റ്റ് ചെയ്യാനോ സാധിക്കുമോ എന്ന സംശയത്തിന് വിരാമം ഇട്ടുകൊണ്ടാണ് തെലുങ്കാനയിലെ പോലീസുകാർ ഈ പൂവൻകോഴിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സതീഷ് എന്നൊരാൾ ഉണ്ടായിരുന്നു. അയാൾ വളർത്തുന്ന ഒരു പൂവൻകോഴിയും ഉണ്ടായിരുന്നു. അയാൾ കോഴി പോരനായി കൊണ്ടുപോയിരുന്ന പൂവൻകോഴികളിൽ ഒന്നായിരുന്നു ഇത്. പതിവുപോലെ അന്നും സതീഷ് തന്റെ കോഴികളും ആയി കോഴി പോരു നടക്കുന്ന സ്ഥലത്തേക്ക് എത്തി. കോഴികളുടെ കാലിൽ കെട്ടുന്ന കത്തികളുമായി പോരു നടക്കുന്ന ഇടത്തേക്ക് പോയി. അവിടെ കോഴിപ്പോരു തുടങ്ങുന്നതിനു മുൻപായി സതീഷ് തന്റെ കോഴികളുടെ.
കാലിൽ കത്തികൾ വച്ച് കെട്ടുന്നതിന്റെ തിരക്കിലായിരുന്നു. ആദ്യം ഒരു പൂവൻകോഴിയെ പിടിച്ച് തന്റെ കാലുകൾക്കിടയിൽ ഇരുത്തി ഒരുവിധത്തിൽ അതിന്റെ ഒരു കാലിൽ കത്തി വെച്ച് കെട്ടി. മറുകാലിലും കത്തി കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കോഴി പറന്ന് അകലുകയായിരുന്നു. ആ കോഴിയെ പിടിക്കാൻ സതീഷ് പരമാവധി പരിശ്രമിച്ചു. എന്നാൽ ഇതിനെ ഇടയ്ക്ക് വെച്ച് ആ കോഴി സതീഷിനെ ആക്രമിക്കുകയും.
സതീഷിന്റെ ജനനേന്ദ്രിയത്തിൽ മുറിവ് പറ്റുകയും ചെയ്തു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സതീഷിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു സതീഷൻ ഉണ്ടായിരുന്നത്. എന്നാൽ ഈ കുറ്റകൃത്യം ചെയ്ത കോഴിയെ പോലീസുകാർ അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് പാറാവ് ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.