നാട്ടിലെ പറമ്പുകളിൽ എല്ലാം കണ്ടുവരുന്ന ഒരു ഇല ചെടിയാണ് തഴുതാമ. നാട്ടുവൈദ്യന്മാർ തഴുതാമയുടെ തണ്ടും വേരും ഇലയും എല്ലാം മരുന്നിന് മേമ്പടിയായി ഉപയോഗിച്ചു പോരുന്നു. ഇന്ന് ആയുർവേദ ചികിത്സയിൽ തഴുതാമ ഒരു അവിഭാജ്യ ഘടകമാണ്. ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് തഴുതാമ ഇതിന് പ്രത്യേകിച്ച് വെള്ളമോ വളമോ ആവശ്യമില്ല. തഴുതാമ ഇല തോരൻ വെച്ച് ദിവസവും കഴിച്ചാൽ ഹൃദ്രോഗം നിയന്ത്രിക്കാം.
ആമവാതം നിയന്ത്രിക്കാനും തഴുതാമ സഹായിക്കുന്നു. ആമവാതം ഉള്ളവർ തഴുതാമ വേര് തച്ചോലം ചുക്ക് എന്നിവ തുല്യ അളവിൽ എടുത്ത് കഷായം ഉണ്ടാക്കി രാവിലെയും വൈകുന്നേരവും തുടർച്ചയായി ഏഴുദിവസം 25 ml വീതം കഴിക്കുക. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും തഴുതാമയില തോരൻ വെച്ച് കഴിക്കുന്നത് നല്ലതാണ്.
കൺകുരു മാറാൻ തഴുതാമയുടെ വേര് തേനിൽ ചേർത്ത് കൺപോളയിൽ പുരട്ടുക. മൂത്രാശയ സംബന്ധ രോഗങ്ങൾക്കും മൂത്രത്തിലെ കല്ല് മാറാനും ഇത് ഫലപ്രദമാണ്. നേത്രരോഗങ്ങൾക്ക് വെള്ള തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ് നീര് വെയിലത്ത് വെച്ച് നീർ വറ്റിച്ച് വെച്ചിരുന്ന ശേഷം.
അര ഗ്രാം വീതം എടുത്ത് രണ്ടു തുള്ളി ചെറുതേനിൽ ചാലിച്ച് ദിവസവും കണ്ണിൽ എഴുതുന്നത് നേത്ര രോഗങ്ങൾ കുറയ്ക്കാൻ നല്ലതാണ്. ചർമ്മ രോഗങ്ങൾക്കും വിളർച്ചയ്ക്കും തഴുതാമ കഴിക്കുന്നത് നല്ലതാണ്. തഴുതാമ ഇട്ട വെള്ളം തിളപ്പിച്ചു കുടിച്ചാൽ ഗർഭിണികളുടെ കാലിലെ നീര് കുറയും. കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി തുടരുന്ന വീഡിയോ കാണുക. Video credit : MALAYALAM TASTY WORLD