Prepare This Lip Balm Using Beetroot : ചുണ്ടുകളുടെ നിറത്തിന് ഏറെ നല്ലതാണ് ബീറ്റ്റൂട്ട്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ചുണ്ടിന് നിറം നൽകുന്നത് കടകളിൽനിന്ന് വാങ്ങിക്കുന്ന ലിപ്സ്റ്റിക് ഉപയോഗിച്ചാണ്. തുടർന്ന് ഉപയോഗിക്കുന്നത് കൊണ്ട് കറക്കുകയും ചുണ്ടിൽ നിന്ന് പോവുകയും ചെയ്തു. ഒരുപക്ഷേ ലിഫ്റ്റ് കെമിക്കൽസ് ഉപയോഗിച്ച് ഉണ്ടാക്കുന്നത് കൊണ്ടായിരിക്കാം ഈ ഒരു പ്രശ്നം നമുക്ക് നേരിടേണ്ടതായി വരുന്നത്. വേറെയൊരു മാർഗവും ഇല്ലാത്തതുകൊണ്ട് തന്നെ എല്ലാവരും ഇത്തരത്തിലുള്ള വഴികൾ സ്വീകരിക്കുന്നു.
എന്നാൽ ഇനിയുള്ള കാലങ്ങളിൽ കടകളിൽനിന്ന് കെമിക്കലുള്ള ലിപ്സ്റ്റിക്കുകൾ വാങ്ങിക്കാതെ ബീറ്റ്റൂട്ട് കൊണ്ട് ലിപ്സ്റ്റിക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ബീറ്റ്റൂട്ട് ചുണ്ടിന് നിറം വർദ്ധിപ്പിക്കുകയും ചുണ്ടിലെ കറുപ്പ് നിറത്തെ മാറ്റുവാനും ഏറെ സഹായിക്കുന്നു. ബീറ്റ്റൂട്ട് തയ്യാറാക്കുവാനായി ആവശ്യമായി വരുന്ന സാധനങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. മീഡിയം സൈസ് ബീറ്റ്റൂട്ട് വെളിച്ചെണ്ണ എന്നിവയാണ് ഈ ഒരു ലിബ് ബാം തയ്യാറാക്കുവാനായി ആവശ്യമായി വരുന്നത്.
ബീറ്റ്റൂട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി കഴിഞ്ഞതിനുശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. എടുത്തതിനുശേഷം ഈ ഒരു ബീറ്റ്റൂട്ട് ചെറിയ ടപ്പയിലേക്ക് മാറ്റാവുന്നതാണ്. ശേഷം വെളിച്ചെണ്ണ ഇതിൽ ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഒരു മിശ്രിതം സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് കൂടുതൽ നാളുകൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
നല്ല ചുവപ്പ് നിറത്തിൽ കിട്ടുവാൻ ആയി നല്ല കട്ടിയിൽ പുരട്ടാം. ഈയൊരു ലിപ്ബാമിൽ അല്പം പഞ്ചസാര കൂടി ചേർത്താൽ നല്ല സ്ക്രബ്ബറായും ഉപയോഗിക്കാവുന്നതാണ്. യാതൊരുവിധ കെമിക്കൽസുകളും ഒന്നും തന്നെയല്ലാതെ നാച്ചുറലായി തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഈ ഒരു ലിപ്ബാം. ഇനിമുതൽ കെമിക്കൽസ് ഉപയോഗിക്കാതെ നാച്ചുറലായി തന്നെ നമുക്ക് ലിപ് ബാം തയാറാക്കി എടുക്കാം.