സാധാരണക്കാരനുപോലും ഇനി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം. സ്വന്തമായുള്ള ഒരു വീട് എന്ന ആഗ്രഹം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും സാമ്പത്തിക പരിമിതിമൂലം അതുപോലെതന്നെ സ്ഥലപരിമിതി മൂലം ഇത്തരം ആഗ്രഹങ്ങൾ നടക്കാതെ വരാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള വീട് അതുപോലെതന്നെ ത്രീഡി ഡിസൈനും ആണ്.
ചെറിയ ബഡ്ജറ്റിൽ വീട് എടുക്കാൻ ആഗ്രഹമുള്ളവർക്ക് ഇതു വളരെ ഉപകാരപ്രദമായിരിക്കും. ചെറിയ പ്ലോട്ടിൽ ചെറിയ ബഡ്ജറ്റിൽ ഒതുക്കാൻ സാധിക്കുന്ന വീടുകളുടെ പ്ലാനും ഡിസൈനും ആണ് ഇവിടെ കാണാൻ കഴിയുക. പല പ്ലോട്ടുകളും പല ഷേപ്പിൽ ആണ് കാണുക. എല്ലാവർക്കും സ്ക്വയർ ഷേപ്പിൽ ആയിരിക്കണമെന്നില്ല.
പലർക്കും പല ഷേപ്പിൽ ആണ് ഇത് കാണാൻ കഴിയുക. അതുകൊണ്ടുതന്നെ നിങ്ങളുടെ ഫ്ലോർ പ്ലാനും അതിനനുസരിച്ച് മാറുന്നതാണ്. ഇവിടെ നൽകിയിരിക്കുന്നത് അത്തരത്തിലുള്ള ചെറിയ വീടിന്റെ ത്രീഡി ഡിസൈനിങ് മേക്കിങ് ആണ്. ഇവിടെ പ്ലാൻ എങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്നാണ് കാണിച്ചിരിക്കുന്നത്. 475 സ്ക്വയർ ഫീറ്റ് ആണ് ഇതിന്റെ തറ ഏരിയ വരുന്നത്.
ഈ ഡിസൈനിൽ ഒരു ബെഡ് റൂം ഒരു അടുക്കള ഒരു ലിവിങ് ഹാൾ ഒരു സിറ്റൗട്ട് ഒരു വർക്ക് ഏരിയ ഒരു കോമൺ ടോയ്‌ലറ്റ് എന്നിവയാണ് നൽകിയിരിക്കുന്നത്. ഈ ഒരു വീട് നിങ്ങൾക്ക് ഒന്നര സെന്റിലോ 2 സെന്റ്ലോ സുഖമായി നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.