പച്ച ആപ്പിൾ കഴിക്കാറുണ്ടോ..!! ഈ കാര്യം അറിയാതെ പോകരുത്…

ദിവസവും പച്ച ആപ്പിൾ കഴിക്കുന്ന ശീലം ഉണ്ടോ. എന്നാൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്. നമ്മുടെ ശരീര ആരോഗ്യ സംരക്ഷിക്കുന്നതിനുവേണ്ടി പല ആഹാര ശീലങ്ങളും നാം ഒഴിവാക്കാറുണ്ട്. ചില ആഹാരങ്ങൾ കൂടുതലായി കഴിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ശരീര ആരോഗ്യം വർദ്ധിക്കുന്നത് കാണാം. ഇത്തരത്തിൽ പച്ച ആപ്പിൾ കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും എന്ന് പറയാറുണ്ട്.

   

പച്ച ആപ്പിൾ കാര്യത്തിലും ഇത് വളരെ ശരിയാണ്. പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള ഏറെ പ്രത്യേകതയുള്ള പഴമാണ് ആപ്പിൾ. കൂടാതെ ഏറെ പോഷകങ്ങളും വിറ്റാമിനുകളും മാത്രമല്ല അസാധ്യ കരമായ രുചിയുള്ള ഈ ഒരു പഴം ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആപ്പിൾ പലതരത്തിലുണ്ട്. ചുവന്ന നിറത്തിലുള്ള മധുരമുള്ള ആപ്പിൾ ആണ് സാധാരണയായി കാണുന്നത്. എന്നാൽ പുളിയും മധുരവും ഉള്ളതാണ് പച്ച ആപ്പിൾ പ്രത്യേകത. കഴിച്ചിട്ടുള്ള പലർക്കും അറിയാവുന്ന ഒന്നാണ് ഇത്. ആരോഗ്യകരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് പച്ച ആപ്പിൾ.

ന്യൂട്രിയൻസ് വിറ്റാമിനുകൾ മിനറൽസ് ഫൈബർ എന്നിവ പച്ച ആപ്പിളിൽ നന്നായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ദഹനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര അളവ് കൂടാതെ നിലനിർത്തുന്നതിനും എല്ലാം വളരെ നല്ലതാണ് ഇത്. നമ്മുടെ ശാരീരികപ്രവർത്തനങ്ങൾ ഉദീപിപ്പിക്കുകയും അതുപോലെ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പച്ച ആപ്പിൾ. ഇത് മലബന്ധം തടയുന്നതിന് വളരെ ഉത്തമമായ ഒന്നാണ്.

ആപ്പിൾ അതിന്റെ തൊലിയോടെ കൂടി കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇങ്ങനെ കഴിക്കുന്നതുവഴി ഉദരം ശുദ്ധീകരിക്കുകയും ആരോഗ്യമുള്ള ഒരു ജീവിതം സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ എന്തെല്ലാമാണെന്ന് നോക്കാം. ഇരുമ്പ് സിങ്ക് കോപ്പർ മാംഗനീസ് പൊട്ടാസ്യം തുടങ്ങിയ അനേകം ധാതുക്കളാൽ സമ്പുഷ്ടമാണ് പച്ച ആപ്പിൾ. ഇവ ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ്. രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിച്ച് ശാരീരിക പ്രവർത്തനങ്ങൾ സജീവമാക്കാൻ ആപ്പിളിലെ ഇരുമ്പ് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.