ലക്ഷ്മി അന്നും കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിനെ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. പെട്ടെന്നാണ് അവളുടെ അടുക്കൽ ഒരു സ്കൂട്ടി വന്നുനിന്നത്. ഹെൽമറ്റ് വച്ച് വന്ന ആ സ്കൂട്ടിയിൽ ഉണ്ടായിരുന്ന പെൺകുട്ടി അവളുടെ തലയിലെ ഹെൽമെറ്റൂരി. അത് അവളുടെ കൂട്ടുകാരി മാളവികയായിരുന്നു. ലച്ചു നീ വണ്ടിയിൽ കയറു എന്ന് മാളവിക പറഞ്ഞു. അത് പ്രകാരം അവൾ അവളുടെ തോളിൽ കിടന്നിരുന്ന നരച്ച തോൾ സഞ്ചി കൈകളിൽ എടുത്ത് വണ്ടിക്ക് പിറകിലായി കയറിയിരുന്നു.
ഇരുവരും ചേർന്ന് കോളേജിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു. രണ്ടുപേരും കോളേജിന്റെ ഗേറ്റിൽ തന്നെ എത്തിച്ചേർന്നപ്പോൾ അവരുടെ കൂട്ടുകാരെല്ലാം അവരെയും കാത്ത് അവിടെ നിൽക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് ഇരുവരും അവരോട് തിരക്കിയപ്പോൾ അവരുടെ ആണ് സുഹൃത്തുക്കൾ കൂടി അവർക്കൊപ്പം ചേർന്നു. ഇന്ന് അവരുടെ ഒരു കൂട്ടുകാരിയുടെ പിറന്നാൾ ദിവസമാണ്. അതുകൊണ്ട് തന്നെ അവൾക്ക് സർപ്രൈസ് കൊടുക്കാനാണ് എല്ലാവരും കൂടി തീരുമാനിച്ചിരിക്കുന്നത്.
അങ്ങനെ എല്ലാവരും അത് സമ്മതം വെച്ചു. എന്നാൽ ലക്ഷ്മിയുടെ മനസ്സിൽ ഒരുപാട് ദുഃഖമുണ്ടായിരുന്നു. അവൾക്ക് സമ്മാനം കൊടുക്കാൻ തന്റെ പക്കൽ കാശ് ഒന്നുമില്ലല്ലോ എന്ന് ലക്ഷ്മി മനസ്സിൽ കുറിച്ചു. എന്നാൽ എല്ലാവരും അവനവന്റെ കയ്യിലുള്ള പൈസ ഇങ്ങെടുക്കാനായി കൂട്ടുകാർ പറഞ്ഞു.
ലക്ഷ്മി അവളുടെ പേഴ്സിൽ നോക്കിയപ്പോൾ ബസ് കാശിനുള്ള 20 രൂപ മാത്രമേ അവളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. അവൾ ആ കാശ് കൈകളിൽ എടുത്തു പിടിച്ചു. അപ്പോൾ മാളവിക അവളോട് കാശ് ചോദിച്ചു. ലച്ചു മാളവികയോട് ഇങ്ങനെ പറഞ്ഞു. എന്റെ കയ്യിൽ ബസ് കാശിനുള്ള ഈ പണം മാത്രമേ ഉള്ളൂ എന്ന്. നാണക്കേട് കൊണ്ടാണ് ലക്ഷ്മി അങ്ങനെ പറഞ്ഞത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.