കാൻസർ തിരിച്ചറിയാൻ മാർഗങ്ങൾ… ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക…

ഇന്ന് പലരും ഏറ്റവുമധികം ബാധിക്കുന്ന ഒരു രോഗമാണ് ക്യാൻസർ. ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്ന തും അസുഖം നേരത്തെ തിരിച്ചറിയാതെ ഇരിക്കുന്നതും അപകടകരമായ അവസ്ഥക്ക് തന്നെ കാരണമാകാം. തുടക്കത്തിൽതന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ. ഏതു സമയത്തും ആർക്കുവേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് ഇത്. പല ഘടകങ്ങളും കാൻസറിന് കാരണമാകുന്നുണ്ട് എങ്കിലും പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്.

   

ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതാണ് ക്യാൻസറിന് ഏറ്റവും വലിയ കാരണമാകുന്നത്. ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നത് ഈ രോഗം മരണത്തിലേക്ക് നയിക്കുന്ന ഒരു കാരണമാകാറുണ്ട്. തുടക്കത്തിൽ തന്നെ ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഇത് ചികിത്സിക്കാവുന്ന താണ്. അതിന് ചില വഴികളുണ്ട് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത് ഇത് ചിലപ്പോൾ ക്യാൻസർ ലക്ഷണമാകാം. ശ്വാസോച്ഛ്വാസത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നതും ക്യാൻസർ ലക്ഷണമാണ്.

https://youtu.be/WIhQ1hzYgVs

ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസർ ലക്ഷണം ആയിരിക്കാം. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തേണ്ടതാണ്. ഇത് ശ്രദ്ധിക്കാതെ കളയരുത്. കാരണം ഇത്തരം പ്രശ്നങ്ങളും ക്യാൻസർ ലക്ഷണമായി കാണാറുണ്ട്. സ്തനങ്ങളിൽ കണ്ടുവരുന്ന മുഴകൾ നിസ്സാരമായി തള്ളിക്കളയരുത് ഇത് ചില സമയങ്ങളിൽ ബ്രെസ്റ്റ് ക്യാൻസർ ലക്ഷണമായി കാണുന്നു.

മലദ്വാരത്തിൽ ഉണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസർ ലക്ഷണമായി കാണാം. പ്രൊസ്റ്റേറ്റിൽ ഉണ്ടാകുന്ന മുഴകൾ ക്യാൻസർ ലക്ഷണം ആയിരിക്കാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.